Image

ചേലക്കരയില്‍ ജയന്തി രാജന്‍ ലീഗ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

Published on 28 February, 2021
ചേലക്കരയില്‍  ജയന്തി രാജന്‍ ലീഗ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത


കോഴിക്കോട്: മുസ്ലിം ലീഗിന് മൂന്ന് സീറ്റ് അധികം നല്‍കാന്‍ യുഡിഎഫ് ധാരണയിലെത്തിയതായി റിപ്പോര്‍ട്ട്. ഇതില്‍ ഒന്ന് തൃശൂര്‍ ജില്ലയിലെ ചേലക്കരയാണ്. പട്ടികജാതി സംവരണ മണ്ഡലമായ ചേലക്കരയില്‍ കോണ്‍ഗ്രസ് ആണ് മത്സരിച്ചുവരുന്നത്. ഇവിടെ വനിതാ ലീഗ് ദേശീയ സെക്രട്ടറിയും ദളിത് ലീഗ് വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷയുമായ ജയന്തി രാജനെ മത്സരിപ്പിക്കാനാണ് ലീഗ് ആലോചിക്കുന്നത്..

ഇവരെ മത്സരിപ്പിക്കുകയാണെങ്കില്‍ സ്ത്രീ-ദലിത്-മുസ്ലീം ഇതര പ്രാതിനിധ്യം ഉറപ്പിക്കാനാകുമെന്നാണ് ലീഗ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍.  ചേലക്കരയില്‍ പരിഗണിക്കുന്നവരുടെ കൂട്ടത്തില്‍ തന്റെ പേര് ചര്‍ച്ചചെയ്യപ്പെട്ടതായി കേട്ടിരുന്നുവെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ജയന്തി രാജന്‍ പറയുന്നു. 

വയനാട് ഇരളം സ്വദേശിയാണ് ജയന്തി രാജന്‍. പനമരം ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗമായിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക