ലഖ്നോ: അയോധ്യ രാമക്ഷേത്ര നിര്‍മാണ ധനസമാഹരണം കാമ്ബയിന് അവസാനിപ്പിച്ചു. 2000 കോടിയിലധികം രൂപ പിരിഞ്ഞുകിട്ടിെയന്നാണ് വിവരം.
സംഭാവന ലഭിച്ച തുക മുഴുവന്‍ ബാങ്കില്‍ നിക്ഷേപിച്ചതായും പിരിഞ്ഞുകിട്ടിയ തുക മുഴുവന്‍ എണ്ണിത്തിട്ടപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രാമക്ഷേത്രത്തിന് സംഭാവനയുമായി എത്തിയിരുന്നു. ഡിസംബറിലാണ് രാമക്ഷേത്രത്തിന് സംഭാവന പിരിക്കാന്‍ 44 ദിവസത്തെ കാമ്ബയിന് ആരംഭിക്കുന്നത്. 55 കോടി പേരില്‍നിന്ന് സംഭാവന പിരിക്കാനായിരുന്നു നീക്കം. കോണ്‍ഗ്രസ്, ഡി.എം.കെ നേതാക്കള്‍ അടക്കം രാമക്ഷേത്രത്തിന് സംഭാവന നല്‍കിയത് വിവാദമായിരുന്നു.
നേരത്തേ രാമക്ഷേത്രത്തിന് വെള്ളിശിലകള്‍ സംഭാവനയായി നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് ശ്രീറാം ജന്മഭൂമി തീര്‍ഥ ട്രസ്റ്റ് അംഗങ്ങള്‍ രംഗത്തെത്തിയിരുന്നു. ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലായിരുന്നു അഭ്യര്‍ഥന.
രാമക്ഷേത്രത്തിന് 1100 കോടി രൂപയോളം ചിലവാകുമെന്നായിരുന്നു കണക്കുകൂട്ടല്‍. മൂന്നരവര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ശ്രമം.