Image

ഭാര്യാ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി; ഇ.പി.ജയരാജന്‍ വീണ്ടും നിയമന വിവാദത്തില്‍

Published on 27 February, 2021
ഭാര്യാ ബന്ധുവിനെ സര്‍ക്കാര്‍ അഭിഭാഷകനാക്കി; ഇ.പി.ജയരാജന്‍ വീണ്ടും നിയമന വിവാദത്തില്‍


തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ഇ.പി.ജയരാജന്റെ ഭാര്യയുടെ ബന്ധു രാജേന്ദ്ര ബാബുവിന് സര്‍ക്കാര്‍ അഭിഭാഷകനായി നിയമനം. സിപിഎം അനുകൂല അഭിഭാഷക സംഘടന നിര്‍ദേശിച്ച രണ്ടുപേരെ ഒഴിവാക്കിയാണ് ഇദ്ദേഹത്തെ അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്. മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യയുടെ അടുത്ത ബന്ധുവാണ് രാജേന്ദ്ര ബാബു. കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അഡീഷണല്‍ ഗവണ്‍മെന്റ് ആന്‍ഡ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പദവിയിലേക്കാണ് നിയമനം

രാജേന്ദ്രബാബുവിന് ക്രിമിനല്‍ പ്രാക്ടീസ് ഇല്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. രാജേന്ദ്രബാബു നിരവധി സര്‍ക്കാര്‍-നാഷണലൈസ്ഡ് സ്ഥാപനങ്ങളുടെ ലീഗല്‍ അഡൈ്വസറാണ്.  കിന്‍ഫ്ര,കെ.എസ്.എഫ്.ഇ. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലാണ് രാജേന്ദ്രബാബു ലീഗല്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക