Image

സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാവണം: പത്മശ്രീ അലി മണിക്ഫാന്‍

Published on 27 February, 2021
സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നതാവണം: പത്മശ്രീ അലി മണിക്ഫാന്‍


കുവൈറ്റ്: സാമ്പ്രദായിക വിദ്യാഭ്യാസം കുട്ടികളുടെ സ്വതന്ത്രമായ വിവരാന്വേഷണ പ്രകൃതത്തെ ഇല്ലാതാക്കുകയും വിശാലമായ അറിവ് ശേഖരണത്തിന്റെ മൂല്യം പുതു തലമുറയ്ക്ക് കൈമോശം വരുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും ,അതിനാല്‍ വിദ്യഭ്യാസം സ്വതന്ത്രവിവരാന്വേഷണത്തെ പ്രോത്സാഹിപ്പിക്കുന്നവിധം പുന:ക്രമീകരിക്കണമെന്ന് പത്മശ്രീ ജേതാവ് അലി മണിക്ഫാന്‍ അഭിപ്രയപ്പെട്ടു. ഐഐസി സാല്‍മിയ യൂണിറ്റ് പത്മശ്രീ നേടിയതിനുള്ള ആദരവായി സംഘടിപ്പിച്ച  പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.അറിവാ നേടാനുള്ള അദമ്യമായ ആഗ്രഹമാണ് മനുഷ്യനെ ഉന്നതിയിലേക്ക് എത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൃത്യമായ ജീവിത നിഷ്ഠയിലൂടെ ശാരീരികവും മാനസികവുമായ ഊര്‍ജം നിലനിര്‍ത്തുകയും ആരോഗ്യമുള്ള ജീവിതം കൈവരിക്കുകയും ചെയ്യാം എന്ന് ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഖുര്‍ആനിക അധ്യാപനങ്ങളെ പഠിക്കുകയും അതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് അറിവ് അന്വേഷിക്കുകയും ചെയ്യണമെന്ന് സദസിനെ ഓര്‍മ്മപ്പെടുത്തി.

ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ കുവൈറ്റിന്റെ ഉപഹാരം ഐഐസി ട്രഷറര്‍ യൂനുസ് സലീം ,അബ്ദുല്‍ വഹാബ് എന്നിവര്‍ ചേര്‍ന്ന് അലി മണിക് ഫാന് കൈമാറി. മര്‍ക്കസുദ്ദവ കേന്ദ്രീകരിച്ച് ഓണ്‍ലൈനായി സംഘടിപ്പിച്ച പ്രോഗ്രാം ഐഐസി പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഐഐസി ജനറല്‍ സെക്രട്ടറി അയൂബ് ഖാന്‍ ആശംസകള്‍ നേര്‍ന്നു.സാല്‍മിയ യൂണിറ്റ് പ്രസിഡണ്ട് അഷ്‌റഫ് മേപ്പയൂര്‍ അദ്ധ്യക്ഷനായ പരിപാടിയില്‍ മനാഫ് മാത്തോട്ടം സ്വാഗതവും ബഷീര്‍ പാനായിക്കുളം നന്ദിയും പറഞ്ഞു.ഇര്‍ഷാദ് ഫാറൂഖി മാത്തോട്ടം കോഡിനേറ്ററായിരുന്നു.സെയ്ത് മുഹമ്മദ്,അബ്ദുല്‍ വഹാബ് മാത്തോട്ടം,സാലിദ് മാത്തോട്ടം,സഫ്തര്‍ മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക