Image

ഒഎന്‍സിപി കുവൈറ്റ് അനുശോചിച്ചു

Published on 27 February, 2021
 ഒഎന്‍സിപി കുവൈറ്റ് അനുശോചിച്ചു


കുവൈറ്റ്: ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് എക്‌സിക്യൂട്ടീവ് അംഗവും വനിതാ വിഭാഗം സജീവ പ്രവര്‍ത്തക യുമായ സൂസന്‍ ജോസിന്റെ ഭര്‍ത്താവും,കോട്ടയം ജില്ല - ഈരാറ്റുപേട്ട
പാമ്പാടി കുന്നേല്‍ മാങ്കുഴിയില്‍ മത്തായിയുടെ മകനുമായ ജോസ് കുട്ടിയുടെ ആകസ്മിക നിര്യാണത്തില്‍ ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് കമ്മിറ്റിക്കു വേണ്ടി പ്രസിഡണ്ട് ബാബു ഫ്രാന്‍സീസും, ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേ രിയും അനുശോചനം രേഖപ്പെടുത്തി.

മൃതസംസ്‌കാര ചടങ്ങ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഈരാറ്റുപേട്ട സെന്റ് ഡോമിനിക് ദേവാലയത്തില്‍ ഉച്ചക്ക് രണ്ട് മണിക്ക് നടക്കും ജിനു (ദുബായ് ), ജിന്റോ എന്നിവര്‍ പരേതന്റെ മക്കളാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക