Image

പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്: സലിം കുമാര്‍

Published on 27 February, 2021
പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുത്: സലിം കുമാര്‍
കൊച്ചി: പക്വതയെത്തുന്ന പ്രായം വരെ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും ആണ്‍കുട്ടികള്‍ക്ക് ബൈക്കും വാങ്ങി നല്‍കരുതെന്ന് നടന്‍ സലിം കുമാര്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സലിം കുമാര്‍ നിലപാട് വ്യക്തമാക്കിയത്.

ബൈക്കിന് വേണ്ടി മകന്‍ നിര്‍ബന്ധം പിടിച്ചിട്ടും ഞാനതിന് സമ്മതിച്ചിട്ടില്ല. ആണ്‍കുട്ടികള്‍ ബൈക്കില്‍ ചീറിപാഞ്ഞു പോയി അപകടമുണ്ടാകുന്നത് പലതവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

പ്രണയ വിവാഹം ആയിരുന്നെന്നും ഭാര്യയാണ് വീടിന്റെ തുടിപ്പെന്നും സലിം കുമാര്‍ പറയുന്നു. ഇന്ന് ഭാര്യക്ക് ഒരു പനി വന്നാല്‍ കുടുംബത്തിന്റെ താളം തെറ്റും. എന്റെ കടങ്ങളെ കുറിച്ചോ അക്കൗണ്ടുകളേ കുറിച്ചോ എനിക്കറിയില്ല. ഇപ്പോള്‍ എനിക്കാകെ വേണ്ടത് ബീഡിയാണ്. അതു പോലും അവളാണ് വാങ്ങിത്തരുന്നത്.

രാഷ്ട്രിയത്തിലേക്കിറങ്ങുമോ എന്ന ചോദ്യത്തിന്, അതിനു നല്ല അറിവു വേണം എന്നായിരുന്നു മറുപടി. അവിടെ പോയി ബഫൂണായി ഇരിക്കാന്‍ താല്‍പര്യമില്ല. സിനിമ നടന്‍ എന്നത് എംഎല്‍എ ആകാനുള്ള യോഗ്യതയല്ല. 'സലിം കുമാറില്ലാത്തത് കൊണ്ട് ഒരു സുഖവുമില്ല' എന്ന് നിയമസഭ പറയുന്ന സമയത്തു തീര്‍ച്ചയായും ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

സിനിമ കാണുന്നത് കുറവാണ്. അതെ സമയം ധാരാളം പുസ്തകം വായിക്കും. എസ് ഹരീഷിന്റെ 'മീശ' അസാധ്യമായ അനുഭവമായിരുന്നു. വായിച്ച ഉടനെ ഹരീഷിനെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അത് വായനക്കാരന്‍ ചെയ്യേണ്ട കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക