Image

ഇഎംസിസി വിവാദം: പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ ചെന്നിത്തല

Published on 27 February, 2021
ഇഎംസിസി വിവാദം: പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ ചെന്നിത്തല
കൊച്ചി: ഇഎംസിസി വിവാദത്തില്‍ പിണറായി സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് ചെന്നിത്തല പറഞ്ഞു. കേരളത്തിലുള്ളത് തീരദേശത്തെ കബളിപ്പിച്ച സര്‍ക്കാരാണ്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യം ഉണ്ടാക്കുന്നു. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

താന്‍ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗക്കള്‍ക്ക് മറവിരോഗമാണെന്നും മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും ഒന്നും ഓര്‍മയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മത്സ്യത്തൊഴിലാളികള്‍ കേരളത്തിന്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിപക്ഷം ഇത് പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കില്‍ കഴിഞ്ഞ കാബിനറ്റ് അംഗീകാരം നല്‍കിയേനെ എന്നും മുഖ്യമന്ത്രിയും മന്ത്രിമാരും നാടകം കളിക്കുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക