Image

'ആവശ്യമുള‌ളപ്പോഴെല്ലാം മന്നം നവോത്ഥാന നായകന്‍, അല്ലാത്തപ്പോഴെല്ലാം അവഗണന'; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എന്‍ എസ് എസ്

Published on 27 February, 2021
'ആവശ്യമുള‌ളപ്പോഴെല്ലാം മന്നം നവോത്ഥാന നായകന്‍, അല്ലാത്തപ്പോഴെല്ലാം അവഗണന'; സര്‍ക്കാരിന് ഇരട്ടത്താപ്പെന്ന് എന്‍ എസ് എസ്
കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി എന്‍.എസ്.എസ്. സര്‍ക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് എന്‍എസ്‌എസ് അഭിപ്രായപ്പെട്ടു. ദേശാഭിമാനിയില്‍ മന്നത്തെ കുറിച്ചു വന്ന ലേഖനം അതിന് ഉദാഹരണമാണ്, ആവശ്യമുള‌ളപ്പോള്‍ മന്നത്തെ നവോത്ഥാന നായകനാക്കുന്ന സര്‍ക്കാര്‍ അവസരം കിട്ടുന്നിടത്തെല്ലാം അദ്ദേഹത്തെ അവഗണിക്കുകയാണെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പത്രക്കുറിപ്പില്‍ പറയുന്നു. 

ഗുരുവായൂര്‍ സത്യാഗ്രഹ സ്‌മാരകത്തില്‍ നിന്നും മന്നത്തെ ഒഴിവാക്കിയത് അധാര്‍മ്മികവും ബോധപൂര്‍വവുമായ അവഗണനയായാണ് എന്‍.എസ്.എസ് കാണുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക