Image

ഇത് സത്യം തുറന്നുപറയാനുള്ള സമയം: കോണ്‍ഗ്രസ് ക്ഷയിക്കുകയാണ്; നേതൃത്വത്തിന് എതിരെ വീണ്ടും കപില്‍ സിബല്‍

Published on 27 February, 2021
ഇത് സത്യം തുറന്നുപറയാനുള്ള സമയം: കോണ്‍ഗ്രസ് ക്ഷയിക്കുകയാണ്; നേതൃത്വത്തിന് എതിരെ വീണ്ടും കപില്‍ സിബല്‍
ജമ്മു: കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും കപില്‍ സിബല്‍. 'ഇത് സത്യം തുറന്നുപറയാനുള്ള സമയമാണ് കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നത് സത്യമാണ്. അതുകൊണ്ടാണ് നമ്മള്‍ ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. ഇതിന് മുന്‍പും ഒത്തുകൂടിയിട്ടുണ്ട്'- നേതൃത്വത്തെ എതിര്‍ക്കുന്ന 23 നേതാക്കള്‍ ഒത്തുകൂടിയ ജമ്മുവിലെ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഗാന്ധി ഗ്ലോബല്‍ ഫാമിലി സംഘടിപ്പിച്ച ശാന്തി സമ്മേളനിലാണ് നേതൃത്വത്തെ എതിര്‍ക്കുന്ന നേതാക്കള്‍ ഒത്തുകൂടിയത്. കാവി തലപ്പാവുകള്‍ അണിഞ്ഞായിരുന്നു ഗുലാം നബി ആസാദ് അടക്കമുള്ള നേതാക്കള്‍ എത്തിയത്.

'ഗുലാം നബി ആസാദ് എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകളിലെയും കോണ്‍ഗ്രസിലെയും ഗ്രൗണ്ട് റിയാലിറ്റി അറിയുന്നയാളാണ്. പാര്‍ലമെന്റില്‍ നിന്ന് അദ്ദേഹം ഒഴിവായപ്പോള്‍ നമ്മള്‍ എല്ലാവര്‍ക്കും വിഷമമായി. അദ്ദേഹത്തെ വീണ്ടും പാര്‍ലമെന്റിലേക്ക് പറഞ്ഞുവിടുന്നില്ല. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തിന്റെ മുന്‍പരിചയം ഉപയോഗിക്കാത്തത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല'-അദ്ദേഹം പറഞ്ഞു.

'എന്താണ് ഗുലാം നബി ആസാദിന്റെ ശരിക്കുള്ള റോള്‍? വിമാന പറത്തുന്നയാള്‍ ഉറപ്പായും പരിചയസമ്ബന്നനായിരിക്കും. എഞ്ചിന് എന്തെങ്കിലും തകരാറുണ്ടോയെന്ന് കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്യേണ്ടത് അദ്ദേഹത്തിന്റെ കൂടെയുള്ള എഞ്ചിനീയറുടെ കടമയാണ്. പരിചയ സമ്ബന്നനായ എഞ്ചിനിയറെപ്പോലെയാണ് ഗുലാം നബി ആസാദ്'-സിബല്‍ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക