Image

യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി ; പിതാവും മകനും അറസ്റ്റില്‍

Published on 27 February, 2021
യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി ; പിതാവും മകനും അറസ്റ്റില്‍
സീതാപുര്‍: പിതാവും മകനും ചേര്‍ന്ന്​ യുവതിയെ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തി . ഉത്തര്‍പ്രദേശി​ല്‍ വ്യാഴാഴ്​ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്​. പിതാവിനെയും മകനെയും പൊലീസ്​ അറസ്റ്റ്​ ചെയ്യുകയും ചെയ്​തു.

സീതാപുര്‍ മിശ്രിക്കിലെ സ്വന്തം വീട്ടിലേക്ക്​ പോകാനിറങ്ങിയതായിരുന്നു 30കാരിയായ യുവതി . അ​തുവഴി വന്ന റിക്ഷക്കാരന്‍ യുവതിക്ക്​ ​ലിഫ്​റ്റ് നല്‍കി. തുടര്‍ന്ന് റിക്ഷയില്‍ കയറിയ യുവതിയെ 55കാരനായ റിക്ഷക്കാരനും കൗമാരക്കാരനായ മകനും ചേര്‍ന്ന് ക്രൂരമായി ​ ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ഇവര്‍ യുവതിയുടെ മേല്‍ തീകൊളുത്തി.

മിശ്രിക്​ പ്രദേശത്ത്​ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന്​ ബലാത്സംഗം ചെയ്​തശേഷം തീകൊളുത്തിയെന്ന്​ ഹെല്‍പ്പ്​ ലൈന്‍ നമ്ബറില്‍ വിവരം ലഭിച്ചതോടെയാണ്​ സംഭവം പുറത്തറിയുന്നത്​. തുടര്‍ന്ന് പൊലീസ്​ സ്​ഥലത്തെത്തി പിതാവിനെയും മകനെയും കസ്റ്റഡിയിലെടുത്തു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക