Image

യു.എൻ.ഇ.പി അസിസ്​റ്റൻറ്​ സെക്രട്ടറി ജനറലായി ഇന്ത്യാക്കാരിയെ നിയമിച്ചു 

Published on 26 February, 2021
യു.എൻ.ഇ.പി അസിസ്​റ്റൻറ്​ സെക്രട്ടറി ജനറലായി ഇന്ത്യാക്കാരിയെ നിയമിച്ചു 

ന്യു യോർക്ക്​: പ്രമുഖ ഇന്ത്യൻ സാമ്പത്തിക ശാസ്​ത്രജ്​ഞ ലിജിയ നൊറോണയെ  യുനൈറ്റഡ്​ നേഷൻസ്​ എൻവയൺമെൻറ്​ പ്രോഗ്രാമിന്റെ  (യു.എൻ.ഇ.പി) അസിസ്​റ്റൻറ്​ സെക്രട്ടറി ജനറൽ, ന്യൂയോർക്​ ഓഫിസ്​ മേധാവി എന്നീ പദവികളിൽ  യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗു​ട്ടെറസ്​ നിയമിച്ചു .

സത്യ ത്രിപദി വിരമിക്കുന്ന ഒഴിവിലേക്കാണ്​ നിയമനം. സുസ്​ഥിര വികസന രംഗത്ത്​ 30 വർഷത്തെ അന്താരാഷ്​ട്ര പരിചയമുള്ള ഇക്കണോമിസ്​റ്റാണ്​ ലിജിയ. 2014 മുതൽ നൈറോബിയിലെ യു.എൻ.ഇ.പി ഇക്കോണമി ഡിവിഷൻ മേധാവിയായി പ്രവർത്തിച്ചുവരുകയാണ്​.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക