Image

കൊടി സുനിയുമായി വടകര കോടതിയില്‍ പോയതിനിടെ വീട്ടില്‍ പോയി, ഗുണ്ടാനേതാവിന്റെ കാറില്‍ സഞ്ചരിച്ചു; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

Published on 26 February, 2021
കൊടി സുനിയുമായി വടകര കോടതിയില്‍ പോയതിനിടെ വീട്ടില്‍ പോയി, ഗുണ്ടാനേതാവിന്റെ കാറില്‍ സഞ്ചരിച്ചു; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍


തിരുവനന്തപുരം: ടി.പി. വധക്കേസ് പ്രതി കൊടി സുനിയുമായി വടകര കോടതിയില്‍ പോയ മൂന്ന് പോലീസുകാര്‍ക്കെതിരേ നടപടി. തിരുവനന്തപുരം, നന്ദാവനം എആര്‍ ക്യാമ്പിലെ പോലീസുകാരെയാണ് സസ്പെന്റ് ചെയ്തത്. കൊടി സുനിയെ വീട്ടില്‍ കൊണ്ടുപോയതിനും ഗുണ്ടാനേതാവിന്റെ കാറില്‍ സഞ്ചരിച്ചതിനുമാണ് നടപടി.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നും വടകര കോടതിയിലേക്ക് പോയ മൂന്ന് പോലീസുകാര്‍ക്കെതിരേയാണ് അച്ചടക്കനടപടി. നന്ദാവനം എആര്‍ ക്യാമ്പിലെ എഎസ്ഐ ജോയിക്കുട്ടി, സിപിഓമാരായ പ്രകാശ്, രഞ്ജിത്ത് കൃഷ്ണ എന്നിവരെയാണ് സസ്പെന്റ് ചെയ്തത്. കോഴിക്കോട് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നടപടിയെടുത്തത്. പോലീസുകാര്‍ക്കെതിരേ അന്വേഷണം നടത്താനും കമ്മീഷണര്‍ നിര്‍ദേശം നല്‍കി. 

വടകര കോടതിയില്‍ നിന്ന് കൊടി സുനിയെ വീട്ടിലേക്ക് കൊണ്ടുപോയെന്നാണ് പോലീസുകാര്‍ക്കെതിരായ ആരോപണം. മാഹിയില്‍ മറ്റൊരു ഗുണ്ടാ നേതാവിന്റെ കാറില്‍ സഞ്ചരിച്ചതായും കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍വെച്ച് എതിരാളിയായ മറ്റൊരാളുമായി വഴക്കിട്ടതായും സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക