Image

കൊല്ലം ബൈപാസ് ടോള്‍ പിരിവ്; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് ജി സുധാകരന്‍

Published on 26 February, 2021
കൊല്ലം ബൈപാസ് ടോള്‍ പിരിവ്; സംസ്ഥാനത്തിന്റെ അഭിപ്രായം മാനിക്കണമെന്ന് ജി സുധാകരന്‍

തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നതിനെതിരെ മന്ത്രി ജി സുധാകരന്‍. കലക്ടറുടെയും വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് പിരിവ് തീരുമാനിച്ചതെന്നും മര്യാദ കാണിച്ചില്ലെന്ന് മന്ത്രി വിമര്‍ശിച്ചു. പാത നിര്‍മ്മാണത്തിന് സംസ്ഥാനമാണ് പകുതി തുക മുടക്കിയത്. ടോള്‍ പിരിവ് വേണ്ടെന്ന അഭിപ്രായം മാനിക്കേണ്ടതാണെന്നും സുധാകരന്‍ പറഞ്ഞു. 

ഇന്നലെ രാത്രി വാട്സ് ആപ്പ് സന്ദേശത്തിലൂടെയായിരുന്നു എന്‍എച്ച്എഐ അധികൃതര്‍ ടോള്‍ പിരിവ് തുടങ്ങാന്‍ പോകുന്ന കാര്യം ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നത്. അതേസമയം ടോള്‍ പിരിവിനെതിരെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് സുരക്ഷ കൂട്ടിയിട്ടുണ്ട്. 
വെള്ളിയാഴ്ച രാവിലെ എട്ടു മണിമുതല്‍ കൊല്ലം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചു. എന്നാല്‍ ടോള്‍ പിരിവ് നടത്തരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയ പാത അതോറിറ്റിക്ക് മന്ത്രി കത്തയച്ചിരുന്നു. എന്നാല്‍ ടോള്‍ പിരിവ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഉണ്ടെന്നായിരുന്നു എന്‍എച്ചഎഐയുടെ നിലപാട്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക