Image

വിവാദമായപ്പോള്‍ മാത്രമാണ് ആ ;എം.ഒ.യു സര്‍ക്കാര്‍ അറിയുന്നത്, റദ്ദാക്കാന്‍ ഒരു നിമിഷം പോലും സ്തംഭിച്ച് നിന്നില്ല: മുഖ്യമന്ത്രി

Published on 26 February, 2021
വിവാദമായപ്പോള്‍ മാത്രമാണ് ആ ;എം.ഒ.യു സര്‍ക്കാര്‍ അറിയുന്നത്,  റദ്ദാക്കാന്‍ ഒരു നിമിഷം പോലും സ്തംഭിച്ച് നിന്നില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യ ബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസി എന്ന കമ്പനിയുമായി ഒപ്പുവെച്ച എം.ഒ.യുവിനെക്കുറിച്ച് അറിഞ്ഞത് വിവാദമായപ്പോള്‍ മാത്രമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷ നേതാവിന്റെ ജാഥ അവസാനിക്കാന്‍ പോകുന്ന ദിവസത്തിന്റെ തൊട്ടുമുന്നോടിയായി ഈ വിഷയം വിവാദമായി ഉയര്‍ത്തിക്കൊണ്ട് വന്നപ്പോഴാണ് സര്‍ക്കാര്‍ അറിയുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഒരു നിമിഷം പോലുംറദ്ദാക്കാന്‍  സ്തംഭിച്ച് നിന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എല്‍ഡിഎഫ് വികസന മുന്നേറ്റ് യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

നിക്ഷേപ സംഗമത്തില്‍ കെ.എസ്.ഐ. എന്‍.സി എന്ന സ്ഥാപനം ആശ്ചര്യകരമായ ഒരു എംഒയു വില്‍ ആണ് ഒപ്പിട്ടത്. എന്നാല്‍ ഇതിനെക്കുറിച്ച് വകുപ്പ് സെക്രട്ടറി പോലും അറിഞ്ഞില്ല. അറിഞ്ഞതിനു ശേഷം റദ്ദ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തതായും മുഖ്യമന്ത്രി വ്യക്തമാക്കി. 

സര്‍ക്കാരിന് ക്യത്യമായ നയമുണ്ട്. അതിന് വിരുദ്ധമായി ഏതോ ചില നിലകളുടെ ഭാഗമായി ഒരു ഒപ്പിടല്‍ നാടകം നടന്നു. അതാണ് എം.ഒ.യു നാടകം. അത് ശ്രദ്ധയില്‍പ്പെട്ട ഉടനെ റദ്ദ് ചെയ്യുകയും തുടര്‍ നടപടി എടുക്കുകയും ചെയ്തതായും മുഖ്യമ?!!്ര?ന്തി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക