Image

ഇന്ധനവില വര്‍ധനവ്; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ച് ശശി തരൂര്‍

Published on 26 February, 2021
ഇന്ധനവില വര്‍ധനവ്; ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ച് ശശി തരൂര്‍
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓട്ടോറിക്ഷ കെട്ടിവലിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ഓട്ടോ തൊഴിലാളികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിലാണ് ഓട്ടോ കെട്ടിവലിച്ച് പ്രതിഷേധത്തില്‍ തരൂരും പങ്ക് ചെര്‍ന്നത്.

രാജ്യത്ത് തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നതിനെ തുടര്‍ന്ന് നൂറിലേറെ ഓട്ടോറിക്ഷകള്‍ കെട്ടിവലിച്ചാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരേ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധിച്ചത്. തൊഴിലാളികള്‍ക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ഓട്ടോറിക്ഷ കെട്ടിവലിക്കുന്ന വിഡിയോ തരൂര്‍ ട്വീറ്റ് ചെയ്തിരുന്നു. 

ഇന്ധനവില വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുഎസില്‍ ഇന്ധനത്തില്‍ 20 ശതമാനം നികുതി ഈടാക്കുമ്പോള്‍ ഇന്ത്യയില്‍ 260 ശതമാനം ഈടാക്കുന്നുവെന്നും തരൂര്‍ മറ്റൊരു ട്വിറ്റിലൂടെ വിമര്‍ശിച്ചിരുന്നു. ഇന്ധനവില വര്‍ധനവ് മറ്റു അവശ്യവസ്തക്കളുടെ വില ഉയരാന്‍ കാരണമാകുമെന്നും ഇന്ധന നികുതി കൊള്ള തടയുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയമാണെന്നും അദേഹം കുറ്റപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക