Image

ഓസ്‌കറില്‍ ആദ്യ കടമ്പ കടന്ന് സൂരറൈ പോട്ര്

Published on 26 February, 2021
ഓസ്‌കറില്‍ ആദ്യ കടമ്പ കടന്ന് സൂരറൈ പോട്ര്

93-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിന് മത്സരിക്കാന്‍  സുധ കൊങ്കര സൂര്യയെ നായകനാക്കി  സംവിധാനം ചെയ്ത തമിഴ് ചിത്രം 'സൂരറൈ പോട്ര്'

മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച ഒര്‍ജിനല്‍ സ്‌കോര്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് ചിത്രം മത്സരിക്കുന്നത്.
പ്രാഥമിക ഘട്ടത്തില്‍ തിരഞ്ഞെടുത്ത 366 ചിത്രങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് ചിത്രം. ജനറല്‍ ക്യാറ്റഗറിയിലാണ് ചിത്രം മത്സരിക്കുന്നത്. ചിത്രത്തിന്റെ സഹനിര്‍മാതാവായ രാജശേഖര്‍ പാണ്ഡ്യനാണ് ഈ വിവരം പുറത്ത് വിട്ടത്.
ഇത്തവണ എല്ലാം വിര്‍ച്വല്‍ ആണ്. ഓണ്‍ലൈനായാണ് ജൂറി അംഗങ്ങള്‍ സിനിമ കണ്ടത്. അടുത്ത ഘട്ടത്തില്‍ ഈ മാസം 28 മുതല്‍ യു.എസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കണം. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15-ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും.
ആമസോണ്‍ പ്രൈമിലൂടെയാണ് 'സൂരറൈ പോട്ര്' റിലീസിനെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക