Image

സോഷ്യല്‍ മീഡിയ ആഘോഷമാക്കി ദുല്‍ഖര്‍ സല്‍മാന്റെ ത്രില്ലര്‍ ലുക്ക്

Published on 26 February, 2021
സോഷ്യല്‍ മീഡിയ ആഘോഷമാക്കി ദുല്‍ഖര്‍ സല്‍മാന്റെ ത്രില്ലര്‍ ലുക്ക്


നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പുത്തന്‍ ലുക്ക് ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യല്‍ ലോകം. റോഷന്‍ അന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പോലീസ് ത്രില്ലര്‍ സല്യൂട്ടിന് വേണ്ടിയുള്ളതാണ് താരത്തിന്റെ പുതിയ ലുക്ക്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ദുല്‍ഖര്‍ എത്തുന്നത്.

ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ. ജയനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക