Image

'എന്നെ ആളുകള്‍ കാണുമ്ബോള്‍ ആദ്യം പറയുന്നത് രണ്ട് പേരുകള്‍, പ്രൊഫ. ജയന്തി, പിന്നെ ഗീത പ്രഭാകര്‍'; ആശാ ശരത്ത്

Published on 26 February, 2021
'എന്നെ ആളുകള്‍ കാണുമ്ബോള്‍ ആദ്യം പറയുന്നത് രണ്ട് പേരുകള്‍, പ്രൊഫ. ജയന്തി, പിന്നെ ഗീത പ്രഭാകര്‍'; ആശാ ശരത്ത്
പ്രേക്ഷകര്‍ എന്നും ഓര്‍ക്കുന്ന എന്റെ രണ്ട് കഥാപാത്രങ്ങള്‍ പ്രൊഫസര്‍ ജയന്തിയും, ഗീതാ പ്രഭാകറുമാണെന്ന് നടി ആശാ ശരത്ത്. റിപ്പോര്‍ട്ടര്‍ ടിവിയിലെ 'മീറ്റ് ദി എഡിറ്റേഴ്‌സ്' എന്ന പരിപാടിയില്‍ സംസാരിക്കവെയാണ് ആശാ ശരത്ത് ഇക്കാര്യം പറഞ്ഞത്. വലിയ സ്‌ക്രീനില്‍ അഭിനയിച്ച വേഷങ്ങളില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടൂതല്‍ ഇഷ്ടപ്പെടുന്നത് ഗീത പ്രഭാകറിനെയാണ്. എന്നാല്‍ അനുരാഗ കരിക്കിന്‍ വെള്ളത്തിലെ സുമയും, വര്‍ഷത്തിലെ കഥാപാത്രവും തന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണെന്നും ആശാ ശരത്ത് പറയുന്നു.

അതേസമയം ദൃശ്യം 2 പ്രഖ്യാപിച്ച സമയത്ത് താന്‍ അതിന്റെ ഭാഗമാകുമോ എന്നൊരു അനിശ്ചിതത്വം മനസില്‍ ഉണ്ടായിരുന്നു. എത്രയോ സിനിമകള്‍ക്ക് രണ്ടാം ഭാഗം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അതിലൊന്നും ആദ്യ ഭാഗത്തേിലെ എല്ലാവരും ഉണ്ടാവണമെന്നില്ലല്ലോ. പക്ഷെ ജീ്ത്തു സാറിനോട് അത് പറഞ്ഞിരുന്നില്ല. രണ്ടാം ഭാഗത്തില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ വലിയ സന്തോഷമായിരുന്നു എന്നും ആശാ ശരത്ത് വ്യക്തമാക്കി.

'ഗീതാ പ്രഭാകര്‍ ആണോ ഇഷ്ടപ്പെട്ട വേമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. പക്ഷെ എല്ലാവരും എടുത്ത് പറയുന്ന പേര് അത് തന്നെയാണ്. എനിക്ക് ഗീത പ്രഭാകറിനെ ഇഷ്ടമാണ്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ സുമയെ ഭയങ്കര ഇഷ്ടമാണ്. വര്‍ഷത്തിലെ കഥാപാത്രത്തെ ഇഷ്ടമാണ്. ഭയാനകത്തിലെ ഗൗരിക്കുഞ്ഞമ്മയെ ഇഷ്ടമാണ്. അങ്ങനെ ഒരുപാട് കഥാപാത്രങ്ങള്‍ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്നുണ്ട്. പക്ഷെ എന്നെ പെട്ടന്ന് ആളുകള്‍ കാണുമ്ബോള്‍ ആദ്യം പറയുന്നത് രണ്ട് പേരാണ്. ഒന്ന് പ്രൊഫ. ജയന്തിയും പിന്നെ ഗീത ഐപിഎസ്സും. അപ്പോ തീര്‍ച്ഛയായും അതിനോട് ഒരു സ്‌നേഹക്കൂടുതല്‍ ഉണ്ട്.'

ആശാ ശരത്തിന്റെ ഗീതാ പ്രഭാകര്‍ എന്ന ദൃശ്യത്തിലെ കഥാപാത്രത്തിന് വലിയ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ചര്‍ച്ചയാകുമ്ബോള്‍ വീണ്ടും ഗീത പ്രഭാകറും പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമായിരുന്നു. രണ്ടാം ഭാഗത്തില്‍ ജോര്‍ജ്കുട്ടിയെ അടിക്കുന്ന സീന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു. തനിക്ക് ആ സീന്‍ ചെയ്യുമ്ബോള്‍ ഭയമുണ്ടായിരുന്നു എന്ന് നേരത്തെ ആശാ ശരത്ത് വ്യക്തമാക്കിയിരുന്നു.

അതേസമയം ഖെദ്ദ എന്ന ചിത്രത്തിലായിരുന്നു ആശാ ശരത്ത് നിലവില്‍ അഭിനയിച്ചിരുന്നത്. ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം മനോജ് കാന സംവിധാനം ചെയ്യുന്ന പുതിയ ചിത്രാണ് ഖെദ്ദ. ചിത്രത്തില്‍ താരത്തിന്റെ മകള്‍ ഉത്തര ശരത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്.

ജോജു ജോര്‍ജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പീസിലും ആശാ ശരത്ത് പ്രധാന വേഷം ചെയ്യുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക