Image

തെരഞ്ഞെടുപ്പിന് യു.ഡിഎഫ് സജ്ജമെന്ന് ചെന്നിത്തല

Published on 26 February, 2021
തെരഞ്ഞെടുപ്പിന് യു.ഡിഎഫ് സജ്ജമെന്ന് ചെന്നിത്തല
തെരഞ്ഞെടുപ്പിന് യുഡിഎഫ് സജ്ജമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സീറ്റ് വിഭജന ചര്‍ച്ചകള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കും. അടുത്ത മാസം മൂന്നിന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ സീറ്റുകള്‍ പ്രഖ്യാപിക്കും. യു ഡി എഫ് പൂര്‍ണ്ണ ആത്മവിശ്വാസത്തിലാണെന്നും ചെന്നിത്തല പറഞ്ഞു. നല്ല വിജയം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുറച്ചു ദിവസങ്ങളായി തെരഞ്ഞെടുപ്പിന് തയ്യാറായി നില്‍ക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. "കുറച്ചു ദിവസങ്ങളായി തെരഞ്ഞെടുപ്പിന് തയ്യാറായി നില്‍ക്കുകയാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാകും.സ്ഥാനാര്‍ഥി പട്ടിക അന്തിമമാക്കുന്ന നടപടി മാത്രമാണ് ബാക്കി. ഇത്തവണ 90 സീറ്റ് യു.ഡി.എഫ് നേടും " - അദ്ദേഹം പറഞ്ഞു

യുഡിഎഫ് തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ച മൂന്നു ദിവസത്തിനകം പൂര്‍ത്തിയാകും.തദ്ദേശ തെരഞ്ഞെടുപ്പു കാലത്തെ സാഹചര്യം മാറിയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക