Image

ആറ്റുകാല്‍ പൊങ്കാല നാളെ

Published on 26 February, 2021
ആറ്റുകാല്‍ പൊങ്കാല നാളെ
തിരുവനന്തപുരം ;ചരിത്ര പ്രസിദ്ധമായ ആറ്റുകാല്‍ പൊങ്കാലയ്ക്കൊരുങ്ങി അനന്തപുരി. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പൊങ്കാല നടത്തുന്നത്. കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് പൊങ്കാല അര്‍പ്പിക്കുന്നത്.

കൊറോണ പശ്ചാത്തലത്തില്‍ പണ്ടാരഅടുപ്പില്‍ മാത്രമാണ് ഇക്കൊല്ലം പൊങ്കാല. നാളെ രാവിലെ 10.20 ന് ശുദ്ധപുണ്യാഹത്തിന് ശേഷം 10.50ന് പണ്ടാര അടുപ്പില്‍ തീ പകരും.  വൈകിട്ട്  3.40 നാണ് പൊങ്കാല നിവേദ്യത്തിനുള്ള മുഹൂര്‍ത്തം. ഈ സമയത്ത് ഭക്തര്‍ സ്വയം പൊങ്കാല നിവേദ്യം നടത്തണം.  ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ നഗരത്തിന്റെ പല ഭാഗങ്ങളിലായി അടുപ്പുകൂട്ടുന്ന പതിവ് ഈ കോവിഡ് കാലത്തില്ല .

പകരം വീടുകളില്‍ പൊങ്കാലയര്‍പ്പിക്കാനാണ് നിര്‍ദേശം. പ ഉച്ചയ്ക്ക് .. ഇന്ന് വൈകിട്ട് 5 ന് തുറക്കുന്ന ക്ഷേത്രനട ഭക്തരുടെ സൗകര്യാര്‍ഥം ശനിയാഴ്ച പുലര്‍ച്ചെ 2 വരെ ദര്‍ശനത്തിനായി തുറന്നിരിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക