Image

'ഈ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായം':ബിജെപി അംഗത്വം സ്വീകരിച്ച്‌ ഇ.ശ്രീധരന്‍

Published on 26 February, 2021
'ഈ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായം':ബിജെപി അംഗത്വം സ്വീകരിച്ച്‌ ഇ.ശ്രീധരന്‍
മലപ്പുറം: ബിജെപിയില്‍ ചേരാനുള്ള തന്‍റെ തീരുമാനം ജീവിതത്തിലെ പുതിയ അദ്ധ്യായമെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. കേരളത്തിന്‌ വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് തനിക്ക് ആഗ്രഹമുണ്ട്. അതിന് ബിജെപി യില്‍ ചേരണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ഇ.ശ്രീധരന്‍ വ്യക്തമാക്കി.

ചങ്ങരംകുളത്തെ വിജയയാത്ര സമാപന സമ്മേളനത്തില്‍ ആണ് ഇ.ശ്രീധരന്‍ പങ്കെടുത്തത്. ഇ. ശ്രീധരന്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കുകയും ചെയ്തു. സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഹാരമണിയിച്ച്‌ അദ്ദേഹത്തെ സ്വീകരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്ന് ശ്രീധരന്‍ പറഞ്ഞു.

18 മാസം കൊണ്ട് പണികഴിക്കേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീര്‍ത്തതോടെ തന്റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായും ഇ.ശ്രീധരന്‍ വ്യക്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക