Image

രാഹുല്‍ ഗാന്ധിയെ പറ്റി സിപിഎം പറഞ്ഞത് വൃത്തികേട്;ശശി തരൂര്‍

Published on 26 February, 2021
രാഹുല്‍ ഗാന്ധിയെ പറ്റി സിപിഎം പറഞ്ഞത് വൃത്തികേട്;ശശി തരൂര്‍
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ പറ്റി സിപിഎം പറഞ്ഞത് വൃത്തികേടെന്ന് ശശി തരൂര്‍. രാഹുല്‍ വന്നത് യുഡിഎഫിനെയും കോണ്‍ഗ്രസിനെയും വിജയിപ്പിക്കാനാണ്. ജനങ്ങളുടെ ശബ്ദമാകും ഇത്തവണ യുഡിഎഫ് പ്രകടനപത്രികയെന്നും പ്രകടനപത്രിക കമ്മിറ്റി അംഗമായ ശശി തരൂര്‍ പറഞ്ഞു. ശംഖുമുഖം പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ സിപിഎം നിരന്തരം കടന്നാക്രമിക്കുന്ന സാഹചര്യത്തിലാണ് ശശി തരൂരിന്റെ പ്രതിരോധം.

രാഹുല്‍ സ്വന്തം പാര്‍ട്ടിക്കുവേണ്ടിയല്ലാതെ മറ്റാര്‍ക്കുവേണ്ടിയാണ് സംസാരിക്കേണ്ടത്. ശംഖുമുഖം പ്രസംഗത്തില്‍ രാഹുല്‍ ബിജെപിക്കെതിരെയും പറഞ്ഞിരുന്നു. ജനങ്ങളുടെ ആവശ്യങ്ങളും ആശങ്കകളും എന്തെന്ന് അറിയുന്നതിനാണ് പ്രകടനപത്രിക സമിതി ശ്രമിച്ചത്. നിരവധി പുതിയ ആശയങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജനവികാരം വിശ്വാസത്തിലെടുക്കുന്നതായിരിക്കും യുഡിഎഫ് പ്രകടനപത്രിക. രാഹുലിനെ ബിജെപി റിക്രൂട്ട് ഏജന്റെന്നു വിളിച്ചതും റോബര്‍ട്ട് വാദ്രയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുമെല്ലാം മോശമായി പോയിന്നും തരൂര്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക