Image

കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം

Published on 26 February, 2021
കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം
ന്യൂഡെല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് പിന്നാലെ അറസ്റ്റിലായ ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിന് ജാമ്യം. പഞ്ചാബ് ഹരിയാന ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.

ജനുവരി പന്ത്രണ്ടിനാണ് ഹരിയാനയിലെ സോനിപത്തില്‍ നിന്ന് ദളിത് ആക്ടിവിസ്റ്റ് നോദീപ് കൗറിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ഷക സമരത്തില്‍ സജീവമാകുന്നതിനിടെ കുണ്ഡലിയിലെ വ്യവസായ സ്ഥാപനത്തിലെ മാനേജ്മെന്റ് പ്രതിനിധികളെയും, ജീവനക്കാരെയും ആക്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

നോദീപ് കൗറിന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്ന് ആരോപണമുയര്‍ന്നിരുന്നു. പൊലീസ് കസ്റ്റഡിയില്‍ പുരുഷ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചെന്ന് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇക്കാര്യമടക്കം പരിശോധിച്ചാണ് നോദീപ് കൗറിന് പഞ്ചാബ് ഹരിയാന ഹൈകോടതി ജാമ്യം അനുവദിച്ചത്.

ഡെല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം തൊണ്ണൂറ്റിമൂന്നാം ദിവസത്തിലും സജീവമായി തുടരുകയാണ്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക