Image

തമ്പി ആന്റണിയുടെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു

Published on 26 February, 2021
  തമ്പി ആന്റണിയുടെ മൂന്ന്  പുസ്തകങ്ങൾ  പ്രകാശനം ചെയ്യുന്നു
സാൻഫ്രാൻസിസ്കോ : എഴുത്തുകാരന്‍, നിര്‍മാതാവ്, നടന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ തിളങ്ങുന്ന  തമ്പി ആന്റണിയുടെ മൂന്ന് പുസ്തകങ്ങൾ സർഗവേദിയിൽ നടക്കുന്ന ചടങ്ങിൽ സാഹിത്യ രംഗത്തെ   പ്രതിഭാധനർ പ്രകാശനം ചെയ്യുന്നു. 'മരക്കിഴവൻ'എന്ന കഥാ സമാഹാരവും, 'കൂനമ്പാറക്കവല', 'ജസ്സീലാ ബാനുവിന്റെ കുറിപ്പുകൾ' എന്നീ നോവലുകളുമാണ് പ്രകാശനം ചെയ്യുന്നത്. 

ഫെബ്രുവരി 27 ശനിയാഴ്ച്ച വൈകുന്നേരം (6.30 ന്-PST, ഞായറാഴ്ച്ച രാവിലെ 8 -IST) സൂം മീറ്റിംഗിലൂടെ നടക്കുന്ന പ്രകാശന കർമത്തിൽ 'മരക്കിഴവൻ' എഴുത്തുകാരി റോസ്‌മേരി പ്രകാശനം ചെയ്യും.  പ്രശസ്ത സാഹിത്യകാരൻ സക്കറിയയാണ് നോവൽ - 'കൂനമ്പാറക്കവല'യുടെ  പ്രകാശനം നിർവഹിക്കുക. 'ജസ്സീലാ ബാനുവിന്റെ കുറിപ്പുകൾ'  പ്രമുഖ എഴുത്തുകാരൻ കെ പി രാമനുണ്ണി  പ്രകാശനം ചെയ്യും. 

എം എൻ നമ്പൂതിരി, സുകുമാർ (കാനഡ ),അനിലാൽ  ശ്രീനിവാസൻ, ബിനോയ് സെബാസ്റ്റ്യൻ, ജോസൻ ജോർജ് (ലാന),ജെ മാത്യൂസ് (ജനനി), മീനു എലിസബത്ത്, ജയൻ കെ സി എന്നിവർ ആശംസകൾ നേർന്ന് പ്രസംഗിക്കും. സിന്ധു നായർ (ബോസ്റ്റൺ ) മോഡറേറ്ററായിരിക്കും .

സൂം മീറ്റിംഗ് ID 950 4937 8143   
Join WhatsApp News
ചീവീടുകൾ ചിലക്കട്ടെ 2021-02-26 12:05:33
കുറ്റങ്ങളും വിഡ്ഢിത്തരങ്ങളും പ്രവർത്തിക്കുന്ന വ്യക്തികൾ പൊതുവെ ഭീരുക്കൾ ആണ്. അവരുടെ പ്രവർത്തികൾ വെളിച്ചത്തു വരികയും അവരുടെ ബലഹീനത മറ്റുള്ളവർ മനസ്സിലാക്കി എന്ന് അവർ കരുതുമ്പോൾ അവരിൽ അപകർഷത വളരുന്നു. അപ്പോൾ അവർ ന്യായികരണം തുടങ്ങും, കൂടുതൽ വിഡ്ഢിത്തരങ്ങൾ കൊണ്ട് കവചം ഉണ്ടാക്കി മറ്റുള്ളവരെ ആക്രമിക്കും. ഇവർ പൊതുവെ പല പേരിൽ കൂട്ടമായിട്ടേ നിൽക്കാറുള്ളു. ചിലർ ഇവരുടെ കൂടെ ഇമാജിനറി കൂട്ടുകാരെ ഉണ്ടാക്കും. അവർക്കൊക്കെ പല പേരുകളും കൊടുക്കും.ഇ ചീവീടുകൾ ചിലക്കട്ടെ. ഇവ സീസണൽ ആണ്. ചീവീടുകളുടെ ശബ്ദം കേട്ട് എഴുന്നള്ളത്തു മാറി പോകേണ്ട. നല്ല എഴുത്തുകാർ സമൂഹം നന്നാവുവാൻ എഴുതുക - ചാണക്യൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക