Image

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി, സ്ത്രീയെ ചോദ്യം ചെയ്യുന്നു

Published on 26 February, 2021
കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി, സ്ത്രീയെ ചോദ്യം ചെയ്യുന്നു
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ നിന്നുമാണ് സ്‌ഫോടക വസ്തു പിടികൂടിയത്. 117 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.

ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഇരുന്നിരുന്ന സീറ്റിന് അടിയില്‍ നിന്നുമാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്. ഇവര്‍ ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്നു.

പിടിയിലായ സ്ത്രീയുടേതാണോ സ്‌ഫോടകവസ്തു എന്ന കാര്യം വ്യക്തമായിട്ടില്ല. ഇവരെ ചോദ്യംചെയ്ത ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക