Image

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്

പി.പി ചെറിയാന്‍ Published on 25 February, 2021
ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
ന്യുയോര്‍ക്ക് : ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് ന്യുയോര്‍ക്കില്‍ വ്യാപിക്കുന്നതായി പുതിയ പഠനങ്ങള്‍ തെളിയിക്കുന്നു. അതിവേഗം  വ്യാപിക്കുന്നതും, മാരകവുമായ സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ വൈറസുകളാണ് ന്യുയോര്‍ക്ക് സിറ്റിയില്‍ കണ്ടെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചു.

ആ.1.526 എന്ന ജനിതക മാറ്റം സംഭവിച്ച വൈറസ് നവംബറിലാണ് ആദ്യമായി ന്യുയോര്‍ക്കില്‍ കണ്ടെത്തിയത്. ഫെബ്രുവരി പകുതിയോടെ ഇത് 12% വര്‍ധിച്ചതായി കൊളംമ്പിയ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ പഠന റിപ്പോര്‍ട്ട് കലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് ടെക്‌നോളജിയും പുറത്തുവിട്ടിരുന്നു.

ഇപ്പോള്‍ ഉപയോഗിക്കുന്ന വാക്‌സീന്‍ വൈറസുകളെ നിര്‍ജീവമാക്കുന്നതിനും, മാരകമായ രോഗങ്ങളെ ചെറുക്കുന്നതിനും മതിയായതാണെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍ ഇത്തരം വൈറസുകളെ പ്രതിരോധിക്കുന്നതിനുള്ള ബൂസ്റ്റര്‍ ഷോട്ട്‌സ് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ന്യുയോര്‍ക്ക് സിറ്റിയില്‍ വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്
Join WhatsApp News
സാധാരണക്കാരൻ 2021-02-25 16:03:45
ഡാ ജാങ്കോ, നീ അറിഞ്ഞാ.. ഞാൻ പെട്ടുട്ടാ. ന്യൂയോർക്കിലൂടെ കുമ കുമാന്ന് നടന്ന ഞാനാ, മരണസംഖ്യ മറച്ചുവെച്ച് മിടുക്കാനാവാൻ നോക്കിയതിലും പെട്ടു, ദേ ഇപ്പോ പെണ്ണ് കേസിലും പെട്ടു! ആകെയൊരാശ്വാസം നമ്മുടെ ആളുകളുടെ പീഡനമാണെങ്കിൽ നമ്മുടെ ഹിലരു അമ്മച്ചിയും പൗലോസി വലിയമ്മച്ചിയും ബാക്കി വനിതാ നേതാക്കളും കണ്ണുകൾ അടക്കും, ചെവികൾ പൊത്തും. വേഗം ട്രംപിനെതിരെ അനധികൃത കുടിയേറ്റം, കുട്ടികളുടെ cage‌, റഷ്യൻ കള്ളവോട്ട് എന്തെങ്കിലും വാർത്ത കൊടുക്കാൻ Communist News Network ബ്രോയോട് പറയണം, നമ്മൾ ചെല്ലും ചിലവും കൊടുത്ത് പോറ്റുന്ന നമ്മുടെ ന്യായീകരണ തൊഴിലാളി മണ്ടന്മാർ പിന്നെ എല്ലാം മറന്ന് ട്രംപിന്റെ പിന്നാലെ പാഞ്ഞോളും.
വായനക്കാരൻ 2021-02-25 19:14:15
സോറി, ഞങ്ങളുടെ കുമോ കൂമോ നേതാവിൻറെ പീഡനം ഇങ്ങനെയല്ല... ഇത് മീറ്റ് ചെയ്യാമെന്ന് പറഞ്ഞ് മീറ്റൂക്കാരി പറ്റിച്ചതാ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക