Image

പിണറായി സർക്കാരിന്റെ തുടർഭരണം  ആഗ്രഹിക്കുന്നെന്ന് കമലഹാസൻ 

Published on 24 February, 2021
പിണറായി സർക്കാരിന്റെ തുടർഭരണം  ആഗ്രഹിക്കുന്നെന്ന് കമലഹാസൻ 
ചെന്നൈ: കേരളത്തിൽ പിണറായി വിജയൻ തന്നെ ഇനിയും  മുഖ്യമന്ത്രിയാകണം എന്ന്  ആഗ്രഹിക്കുന്നെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസൻ. പിണറായി സർക്കാർ തുടർഭരണം നേടുമെന്ന് കരുതുന്നോ എന്ന പ്രമുഖ മാധ്യമത്തിന്റെ ചോദ്യത്തിനാണ് കമൽഹാസൻ ഇങ്ങനെ മറുപടി നൽകിയത്.
തമിഴ്‌നാട്ടിലും  നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ്. ഇത്തവണ താൻ മത്സരിക്കുമെന്നും  എവിടെ നിന്ന് മത്സരിക്കണമെന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ നടന്നു വരികയാണെന്നും തീരുമാനങ്ങൾ ഉടൻ അറിയിക്കാമെന്നും ഉലകനായകൻ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക