Image

യുഎസ് - കുവൈത്ത് സംയുക്ത സൈനികാഭ്യാസം നടത്തി

Published on 24 February, 2021
യുഎസ് - കുവൈത്ത് സംയുക്ത സൈനികാഭ്യാസം നടത്തി
കുവൈറ്റ് സിറ്റി: കുവൈത്ത്, യുഎസ് സേന അല്‍ ഉദൈര്‍ മേഖലയില്‍ സൈനികാഭ്യാസം നടത്തി. കുവൈത്ത് കരസേനയായ മെക്കനൈസ്ഡ് ലിബറേഷന്‍ ബ്രിഗേഡും യുഎസ് കര, വ്യോമ സൈന്യവുമാണ് അഭ്യാസത്തില്‍ പങ്കെടുത്തത്.

ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി അല്‍ സബാഹ് അഭ്യാസപ്രകടനങ്ങള്‍ വീക്ഷിച്ചു. രാജ്യത്തിന്റെ സൈനികരുടെ മികവിനെ പ്രതിരോധമന്ത്രി പ്രശംസിച്ചു. അധിനിവേശകാലത്ത് സഖ്യസേനയില്‍നിന്നുണ്ടായ സഹകരണവും മന്ത്രി സ്മരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക