Image

സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് ഇനി മുതല്‍ നരേന്ദ്ര മോദിയുടെ പേര്

Published on 24 February, 2021
സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തിന് ഇനി മുതല്‍ നരേന്ദ്ര മോദിയുടെ പേര്
അഹമദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ അറിയപ്പെടും. മോട്ടേറ ക്രിക്കറ്റ് സ്റ്റേഡിയം എന്നും ഇത് അറിയപ്പെട്ടിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നവീകരിച്ച ശേഷമാണ് അപ്രതീക്ഷിത പേര് മാറ്റം.

അതേ സമയം പേര് മാറ്റം വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നു. സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ വോട്ട് ചോദിച്ച്‌ നടന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അപമാനിക്കുകയാണെന്ന് പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേല്‍ വിമര്‍ശിച്ചു.

1983ല്‍ നിര്‍മിച്ച സ്‌റ്റേഡിയം 2006ല്‍ നവീകരിച്ചിരുന്നു. 2016ല്‍ വീണ്ടും പുതുക്കി പണിതു. 2020ല്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം എന്ന നിലയിലേക്ക് ഉയര്‍ത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ദാര്‍ പട്ടേലിന്റെ പേര് വെട്ടി മോദിയുടെ പേര് നല്‍കിയത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷ, കായിക മന്ത്രി കിരണ്‍ റെജിജു, തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ രാഷ്ട്രപതി രാം നാഥ്‌ കോവിന്ദാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ഉല്‍ഘാടനസമയതാണ് പട്ടേലിന്റെ പേര് മാറ്റി മോദിയുടെ പേര് നല്‍കിയത് അറിയുന്നതും.

ഇതോടെ വലിയ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമാണ് പേര് മാറ്റം വഴിവെച്ചിരിക്കുന്നത്. ഒരാള്‍ പ്രധാനമന്ത്രി ആയിരിക്കുമ്ബോള്‍ തന്നെ ഒരു സ്റ്റേഡിയത്തിന് അദ്ദേഹത്തിന്റെ പേര് നല്‍കുന്നതും ആദ്യമായി.
   
 അഹമ്മദാബാദ് ഇനി മുതല്‍ 'സ്പോര്‍ട്ട് സിറ്റി ഓഫ് ഇന്ത്യ' എന്ന് അറിയപ്പെടും. 1,32,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണ് നിര്‍മ്മിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക