Image

പ്രവാസികളെ ബുദ്ധിമുട്ടിപ്പിക്കുന്ന യാത്രാ നിയമങ്ങള്‍ക്കെതിരെ പ്രവാസി സംഘടനകള്‍

Published on 24 February, 2021
പ്രവാസികളെ ബുദ്ധിമുട്ടിപ്പിക്കുന്ന യാത്രാ നിയമങ്ങള്‍ക്കെതിരെ പ്രവാസി സംഘടനകള്‍
കോവിഡ് പ്രോട്ടോക്കോളിന്‍റെ പേരില്‍ നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിബന്ധനകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 72 മണിക്കൂറിനിടെ രണ്ടു ടെസ്റ്റുകള്‍ എന്ന നിബന്ധന പിന്‍വലിക്കണമെന്ന് കെ.എം.സി.സി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച്‌ പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും കെ.എം.സി.സി കത്തയച്ചു. കോവിഡ് മുന്‍കരുതലിന്‍റെ ഭാഗമായാണ് കേന്ദ്രം പുതിയ പ്രോട്ടോക്കോള്‍ ഇറക്കിയത്. ഇത് പ്രകാരം നാട്ടിലേക്ക് പുറപ്പെടുമ്ബോഴും നാട്ടിലെത്തിയ ശേഷവും ടെസ്റ്റ് നിര്‍ബന്ധമാണ്. സൗദിയില്‍ നിന്നും നാട്ടിലെത്തുന്ന പ്രവാസിക്ക് ഈയിനത്തില്‍ മാത്രം ചെലവ് എണ്ണായിരം രൂപയാണ്.

250 റിയാല്‍ മുതലാണ് സൗദിയില്‍ ഈടാക്കുന്ന തുക. ഇതിന് പുറമെ ക്വാറന്‍റൈന്‍ കഴിഞ്ഞ് വീണ്ടും ടെസ്റ്റെടുക്കുന്നതോടെ ചെലവ് പതിനായിരം കവിയും. കുടുംബവുമായി യാത്ര ചെയ്യുന്നവര്‍ മുപ്പതിനായിരത്തിലേറെ റിയാല്‍ ടെസ്റ്റിന് ചെലവഴിക്കണമെന്ന് ചുരുക്കം. സൗദി സൗജന്യമായി നടത്തുന്ന പിസിആര്‍ ടെസ്റ്റ് ഫലം മൊബൈലിലേ ലഭിക്കൂ എന്നതിനാല്‍ ഇത് കേന്ദ്രം സ്വീകരിക്കുന്നില്ല. ഇത് സ്വീകരിച്ചാല്‍ പോലും വലിയ ചെലവ് കുറക്കാനാകും. ഇതിനാല്‍ കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമായ കേരളം വിഷയത്തില്‍ ഇടപെട്ട് നടപടിയുണ്ടാക്കണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.

ഇക്കാര്യങ്ങളുന്നയിച്ചുകൊണ്ട് പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കും എംപിമാര്‍ക്കും നോര്‍ക്കക്കും പ്രതിപക്ഷനേതാവിനും സൗദി കെ.എം.സി.സി കത്തുകളയച്ചു. ഒന്നുകില്‍ വിമാനം കയറുന്നതിന് മുമ്ബായോ അല്ലെങ്കില്‍ വിമാനം ഇറങ്ങിയ ശേഷമോ ഒരുതവണ മാത്രം ടെസ്റ്റ് ചെയ്യാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമായി നല്‍കുകയും വേണമെന്ന് കെഎംസിസി കത്തില്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് ടെസ്റ്റ് സൗജന്യമാക്കാന്‍ വിദേശങ്ങളില്‍ എംബസ്സിയുടെ വെല്‍ഫയര്‍ ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്തണം. ജോലി നഷ്ടപ്പെട്ട് പോലും മടങ്ങുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയ വന്‍തുക വരുന്ന കോവിഡ് ടെസ്റ്റിന് പരിഹാരം കാണമമെന്നും സംഘടന ആവശ്യപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക