Image

മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ വന്‍ വിജയം നേടി ബിജെപി

Published on 24 February, 2021
മുനിസിപ്പല്‍ തെരഞ്ഞെടുപ്പ്; ഗുജറാത്തില്‍ വന്‍ വിജയം നേടി ബിജെപി

ഗുജറാത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടി ബിജെപി. ഗുജറാത്തിലെ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ ബിജെപി തന്നെ ഭരിക്കും. ഏറ്റവും അവസാനത്തെ റിപ്പോര്‍ട്ട് പ്രകാരം തെരഞ്ഞെടുപ്പ് നടന്ന 576 സീറ്റുകളില്‍ 449 സീറ്റുകള്‍ ബിജെപി നേടിയെന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന് നേടാനായത് 44 സീറ്റാണ്. ആംആദ്മി പാര്‍ട്ടി 19 സീറ്റുകള്‍ നേടി. ബിഎസ്പി 3 സീറ്റുകള്‍ നേടി. സ്വതന്ത്ര്യന്‍ 1 സീറ്റില്‍ വിജയിച്ചു.


അഹമ്മദാബാദ് കോര്‍പ്പറേഷനില്‍ 145 ല്‍ 126 സീറ്റും ബിജെപി ജയിച്ചു. രാജ് കോട്ടില്‍ 72 ല്‍ 68 സീറ്റും ബിജെപിക്കാണ്. ഭാവ്നഗറില്‍ 52 സീറ്റില്‍ 44 സീറ്റാണ് ബിജെപി നേടിയത്. ജാംനഗറില്‍ 64ല്‍ 50 സീറ്റും ബിജെപിക്കാണ്. വഡോദ്രയില്‍ 72 സീറ്റില്‍ 65 സീറ്റ് ബിജെപി നേടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക