Image

യുവര്‍ ഓണര്‍ ' എന്ന്‌ അഭിസംബോധന ചെയ്‌ത നിയമവിദ്യാര്‍ഥിക്ക്‌ താക്കീത്‌ നല്‍കി സുപ്രീംകോടതി

Published on 24 February, 2021
യുവര്‍ ഓണര്‍ ' എന്ന്‌ അഭിസംബോധന ചെയ്‌ത നിയമവിദ്യാര്‍ഥിക്ക്‌ താക്കീത്‌ നല്‍കി സുപ്രീംകോടതി
ഡല്‍ഹി: യുവര്‍ ഓണര്‍ ' എന്ന്‌ അഭിസംബോധന ചെയ്‌ത നിയമവിദ്യാര്‍ഥിക്ക്‌ താക്കീത്‌ നല്‍കി സുപ്രീംകോടതി. ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ചിന്‌ മുന്‍പാകെയാണ്‌ നിയമവിദ്യാര്‍ഥി ഹാജരായത്‌.

' യുവര്‍ ലോര്‍ഡ്‌ഷിപ്പ്‌ ' എന്നാണ്‌ സുപ്രീംകോടതിയില്‍ ജസ്റ്റിസുമാരെ അഭിഭാഷകര്‍ അഭിസംബോധന ചെയ്യേണ്ടത്‌. പകരം യുവര്‍ ഓണര്‍ എന്ന്‌ അഭിസംബോധന ചെയ്‌ത നിയമ വിദ്യാര്‍ഥിയോട്‌ നിങ്ങള്‍ നില്‍ക്കുന്നത്‌ അമേരിക്കന്‍ കോടതിയില്‍ അല്ലെന്നും ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എ ബോബ്‌ഡെ പറഞ്ഞു. ഒടുവില്‍ നിയമവിദ്യാര്‍ഥി കോടതിക്ക്‌ മുമ്ബാകെ മാപ്പു പറഞ്ഞു. അനുചിതമായ പദങ്ങള്‍ കോടതിയില്‍ ഉപയോഗിക്കരുതെന്നും ചീഫ്‌ ജസ്റ്റിസ്‌ പറഞ്ഞു.

അതേസമയം കീഴ്‌ക്കോടതികളില്‍ ' യുവര്‍ ഓണര്‍ ' എന്ന്‌ അഭിസംബോധന ചെയ്യുന്നതില്‍ തെറ്റില്ല. ക്രിമിനല്‍ കേസുകളില്‍ വളരെ വേഗം നടപടിയെടുക്കുന്നതിനായി രാജ്യത്തെ കീഴ്‌ക്കോടതികളെ ശക്തിപ്പെടുത്താന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ സ്വയം നല്‍കിയ ഹര്‍ജിയില്‍ നിയമവിദ്യാര്‍ഥി കോടതിയില്‍ ഹാജരായത്‌.എന്നാല്‍ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട്‌ നിലവില്‍ കോടതി പല നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ടെന്ന്‌ ചീഫ്‌ ജസ്റ്റിസ്‌ അധ്യക്ഷനായ ബെഞ്ച്‌ പറഞ്ഞു.ഹര്‍ജി കേള്‍ക്കുന്നത്‌ നാലാഴ്‌ചത്തേക്ക്‌ മാറ്റിവെച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക