Image

ലഹരിമരുന്ന് കേസ് ; വിചാരണ നീട്ടിയതിന് പ്രതിക്ക് ഒരു ലക്ഷം നഷ്ടപരിഹാരം വിധിച്ച്‌ കോടതി

Published on 24 February, 2021
ലഹരിമരുന്ന് കേസ് ; വിചാരണ നീട്ടിയതിന് പ്രതിക്ക് ഒരു ലക്ഷം നഷ്ടപരിഹാരം വിധിച്ച്‌ കോടതി
ലഹരിമരുന്ന് കേസിലെ വിചാരണ അകാരണമായി നീണ്ടുപോയതിനാല്‍ പ്രതിക്ക് ഒരു ലക്ഷം രൂപ പ്രോസിക്യൂഷന്‍ നഷ്ടപരിഹാരമായി നല്‍കാന്‍ വിധിച്ച്‌ മദ്രാസ് ഹൈക്കോടതി.ഇത്തരമൊരു കേസില്‍ ഇന്ത്യയില്‍ ആദ്യമായിട്ടാണ് നഷ്ടപരിഹാര തുകയ്ക്ക് കോടതി ഉത്തരവിടുന്നത് .

ചെന്നൈയിലെ എം. അനന്തനാണ് ലഹരിമരുന്ന് കേസില്‍ പ്രതി. 2018 ജൂലൈ മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് 2019 ജനുവരിയില്‍ വിചാരണ തുടങ്ങേണ്ടിയിരുന്നു. എന്നാല്‍, പ്രോസിക്യൂഷന്റെ അനാസ്ഥ മൂലം അത് വളരെ നീണ്ടുപോയി. എന്നാല്‍ ഇതിന് ന്യായീകരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി .വിചാരണ വേഗത്തില്‍ നടത്തിക്കിട്ടാന്‍ പ്രതികള്‍ക്ക് മൗലികാവകാശം ഉണ്ടെന്നുള്ളതാണ് സുപ്രീം കോടതി വിധി.
ചട്ടം പാലിക്കാത്തത് പ്രതിയുടെ മൗലികവകാശലംഘനമാണ്. ഇത് അനുവദിച്ചുകൂടാ എന്നും സുപ്രീംകോടതി നിര്‍ദേശിച്ചു .നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നിരുത്തരവാദപരമായ പെരുമാറ്റമാണ് ഇതിന് കാരണമെന്ന് സാഹചര്യങ്ങള്‍ വിലയിരുത്തി ഹൈക്കോടതി വ്യക്തമാക്കി.

അതിനാല്‍ പ്രതിക്ക് ഒരു ലക്ഷം രൂപ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ നഷ്ടപരിഹാരമായി ഉടനടി നല്‍കണം. ഇതിന് പുറമെ മൂന്ന് മാസത്തിനുള്ളില്‍ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കുകയും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക