Image

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവ്

Published on 24 February, 2021
മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവ്
കൊച്ചി: മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് ഉടന്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവ്. നഷ്ടപരിഹാര തുകയുടെ പകുതി ആറ് ആഴ്ചക്കകം കെട്ടിവയ്ക്കണമെന്നാണ് സുപ്രിംകോടതിയുടെ ഉത്തരവ്. ഫ്‌ളാറ്റ് നിര്‍മാതാക്കളായ ജെയിന്‍,കായലോരം ഗ്രൂപ്പുകളോടാണ് സുപ്രിംകോടതി പണം കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ചത്.മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് ഇനിയും ഇളവ് നല്‍കില്ലെന്ന് സുപ്രിംകോടതി അറിയിച്ചു.

ഉടന്‍ നഷ്ടപരിഹാര തുക കെട്ടിവച്ചില്ലെങ്കില്‍ റവന്യൂ റിക്കവറിക്ക് ഉത്തരവിറക്കാന്‍ സുപ്രിംകോടതി തിരുമാനിച്ചു. മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് പ്രാഥമിക നഷ്ടപരിഹാരമായി നാല് നിര്‍മാതാക്കളും കൂടി നല്‍കേണ്ടത് 61.50 കോടി രൂപയാണ്. ഇതില്‍ ആകെ ലഭിച്ചത് 4.89 കോടി രൂപ മാത്രമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ നായര്‍ സമിതി സുപ്രിംകോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിംകോടതി നിലപാട് കടുപ്പിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക