Image

ഇന്ധനവില വര്‍ധന: മാര്‍ച്ച് 2ന് മോട്ടോര്‍ വാഹന പണിമുടക്ക്

Published on 23 February, 2021
ഇന്ധനവില വര്‍ധന: മാര്‍ച്ച് 2ന് മോട്ടോര്‍ വാഹന പണിമുടക്ക്
തിരുവനന്തപുരം: ഇന്ധനവില ദിനംപ്രതി കുതിച്ചുയരുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മാര്‍ച്ച് രണ്ടിന് മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളും സംയുക്ത പണിമുടക്ക് നടത്തും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് പണിമുടക്ക്.

കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതി, അഡീഷണല്‍ എക്‌സൈസ്, സര്‍ചാര്‍ജ്ജ്, തുടങ്ങിയവ കുത്തനെ ഉയര്‍ത്തിയതും പെട്രോളിയം കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍ അവസരമൊരുക്കുന്നതാണ് വിലക്കയറ്റത്തിന് പിന്നില്‍. മോട്ടോര്‍ വ്യവസായത്തെയാണ് പെട്രോള്‍ ഡീസല്‍ വിലക്കയറ്റം ഏറ്റവും കൂടുതല്‍ പ്രതികൂലമായി ബാധിക്കുന്നത്. ഉപഭോക്തസംസ്ഥാനമായ കേരളത്തില്‍ വിലക്കയറ്റം ഗണ്യമായതോതില്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും വിവിധ സംഘടകള്‍ സംയുക്ത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക