Image

കോവിഡ് കുറയുന്നത് തുടരുമെന്ന് മുൻ എഫ് ഡി എ മേധാവി

Published on 23 February, 2021
കോവിഡ് കുറയുന്നത് തുടരുമെന്ന് മുൻ എഫ് ഡി എ മേധാവി
യു എസിലെ ആളുകളിൽ ഇതിനകം ഏതെങ്കിലും തരത്തിലുള്ള പ്രതിരോധം വൈറസിനെതിരെ ഉടലെടുത്തിരിക്കാം എന്നതുകൊണ്ട് കോവിഡ് നിരക്കിൽ ഇടിവ് തുടരാൻ സാധ്യതയണ്ടെന്ന് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ മുൻ മേധാവി ഡോ. സ്കോട്ട് ഗോട്‌ലീബ് പറഞ്ഞു. കുറച്ചുപേർ വാക്സിൻ സ്വീകരിച്ചുകൊണ്ടും പൊതുജനങ്ങളിൽ മൂന്നിലൊന്ന് പേർക്കും രോഗം വന്ന് ഭേദമായതിലൂടെയും പ്രതിരോധ ശക്തി ആർജ്ജിച്ചിരിക്കാമെന്നാണ് ഗോട്ലിബിന്റെ അഭിപ്രായം.
'വസന്തകാലത്തും വേനൽക്കാലത്തും അണുബാധയുടെ തോത് കുറയുന്നത് തുടരുമെന്ന് ഞാൻ കരുതുന്നു,' ഗോട്‌ലീബ് ഞായറാഴ്ച ഫേസ് ദി നേഷനിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
യു കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ എന്നിവിടങ്ങളിൽനിന്ന്  പുതിയ പകർച്ചവ്യാധികൾ ഭീഷണി ഉയർന്നുവരുന്നുണ്ടെങ്കിലും നിലവിലെ പ്രവണത ആശങ്കാജനകമല്ലെന്ന് ഗോട്‌ലീബ് വ്യക്തമാക്കി.
യു എസ് ഒരിക്കലും സ്വാഭാവിക പ്രതിരോധശേഷിയിലെത്തുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും, എന്നാൽ വൈറസ് രാജ്യത്ത് വ്യാപകമാകില്ലെന്നും ഗോട്‌ലീബ് പറഞ്ഞു.
 വസൂരി പോലെ, ഒരു ഉന്മൂലനം സാധ്യമാകില്ലെന്നും കുറഞ്ഞ തോതിൽ കോവിഡ് രോഗബാധ തുടരുമെന്നും അതിനാൽ തന്നെ ദുർബല വിഭാഗത്തെ വാക്സിനേറ്റ് ചെയ്ത് മരണത്തിലേക്ക് തള്ളിവിടാതെ സംരക്ഷിക്കണമെന്നും ഗോട്‌ലീബ് വിശദീകരിച്ചു. 

വാക്സിൻ സ്വീകരിക്കുന്നത് ആശുപത്രിയിലെ കോവിഡ് രോഗികളെ കുറയ്ക്കുമെന്ന് പഠനം 
ലണ്ടൻ : ഫൈസർ-ബയോൺ ടെക്ക്, ഓക്സ്ഫോർഡ്-ആസ്ട്രാസെനെക എന്നീ രണ്ട് വാക്‌സിനുകളുടെ ഫലപ്രാപ്തിയെക്കുറിച്ച് സ്കോട്ട്‌ലൻഡിലെ ഗവേഷകർ നടത്തിയ പഠനത്തിന്റെ ഫലങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. 
ആദ്യ ഡോസുകൾ പ്രായമായവരിൽ കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിക്കുന്നത്  യഥാക്രമം 85 ,94 ശതമാനം വരെ കുറച്ചിട്ടുണ്ടെന്നാണ് പഠനത്തിൽ പറയുന്നത്.
കൊറോണ മഹാമാരിയുടെ വ്യാപനതോത് കുറയ്ക്കാൻ വാക്സിനുകൾക്ക് കഴിയുമെന്ന് തെളിയിക്കുന്ന ഈ പഠനഫലങ്ങളെ ബ്രിട്ടീഷ് പബ്ലിക് ഹെൽത്ത് അധികൃതർ പ്രശംസിച്ചു. 
സ്കോട്ലൻഡിന്റെ ആകെ ജനസംഖ്യയായ  5.4 മില്യൺ  ഉൾക്കൊള്ളുന്ന ഒരു ഡാറ്റാ സെറ്റാണ് സ്കോട്ടിഷ് ഗവേഷകർ വിശകലനം ചെയ്തത്. അതിൽ 1.1 മില്യൺ ആളുകൾ ( ജനസംഖ്യയുടെ 20 ശതമാനം)  ഫൈസർ അല്ലെങ്കിൽ ഓക്സ്ഫോർഡ് വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ചാൽ ഉണ്ടാകുന്ന മാറ്റമാണ് പഠനത്തിൽ വിലയിരുത്തിയത്. വാക്സിനേഷൻ ചെയ്യാത്തവരെയും  ചെയ്തവരെയും  താരതമ്യം ചെയ്തതിൽ നിന്ന് ഡോസ് സ്വീകരിച്ചവരിൽ സംരക്ഷണത്തിന്റെ ശക്തമായ തെളിവുകൾ പ്രകടമായിരുന്നെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.
ഡിസംബർ മുതൽ ഫെബ്രുവരി പകുതി വരെ 8,000 ത്തിലധികം ആളുകളെയാണ് സ്‌കോട്ട്‌ലൻഡിൽ കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരിൽ 58 പേർ മാത്രമേ വാക്സിൻ സ്വീകരിച്ചിരുന്നുള്ളു. 
 വാക്സിനുകൾ  നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രികളിലെ ഭാരം കുറയ്ക്കാൻ സഹായിക്കുന്നു എന്നും എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകരായ അസീസ് ഷെയ്ക്കും ജോസി മുറേയും അഭിപ്രായപ്പെട്ടു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക