മലയാളത്തിലെ എക്കാലത്തെയും വലിയ ക്ലാസിക് ഹിറ്റുകളില്‍ ഒന്നാണ് മധു മുട്ടത്തിന്റെ കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത മണിചിത്രത്താഴ്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയ ചിത്രം തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഭൂല്‍ഭുലയ്യ എന്ന പേരില്‍ ഹിന്ദിയില്‍ പുറത്തിറങ്ങിയ ചിത്രം സംവിധാനം ചെയ്തത് പ്രിയദര്‍ശനായിരുന്നു. അക്ഷയ് കുമാര്‍, വിദ്യാ ബാലന്, അമീഷ പട്ടേല്‍, പരേഷ് റാവല്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാ?ഗം ഭൂല്‍ ഭുലയ്യ 2 റിലീസിന് തയ്യാറെടുക്കുകയാണ്.