Image

ഇ.എം.സി.സി വിവാദം: അമേരിക്കൻ മലയാളി നാണം കെട്ടു

Published on 23 February, 2021
ഇ.എം.സി.സി വിവാദം: അമേരിക്കൻ മലയാളി നാണം കെട്ടു
5000 കോടി രൂപയുമായി കേരളത്തിൽ നിക്ഷേപത്തിനിറങ്ങിയ ഇ.എം.സി.സി. കമ്പനിയും വിവാദവും  ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു? ഇത് വിശ്വാസ യോഗ്യമായ കമ്പനിയല്ലെന്നാണ് ന്യു യോർക്ക് കോണ്സുലേറ്റ് റ് റിപ്പോർട്ട് നൽകിയതെന്നും അത് സംസ്ഥാനത്തെ അറിയിച്ചിരുന്നുവെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ  പറഞ്ഞു. റിപ്പോർട്ട് കണ്ടില്ലെന്നാണ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞത്. എന്ന് മാത്രമല്ല കമ്പനിക്കു സ്ഥലം അനുവദിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

കമ്പനിയുമായി ബന്ധപ്പെട്ട എല്ലാവരും വിവാദത്തിൽ ചെന്ന് ചാടുന്നതാണ് കാണുന്നത്. കളക്ടർ ബ്രോ എന്ന എൻ. പ്രശാന്ത് ഐ.എ.എസ്. വരെ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നതിന് വിവാദത്തിലായി.

കടലോളം കളവോ എന്ന തലക്കെട്ടിലാണ്  ഇന്ന് (ചൊവ്വ) ഏഷ്യാനെറ്റ്  ചർച്ച നടത്തിയത്. അതിൽ പങ്കെടുത്ത  ഫോമാ പ്രസിഡന്റ് അനിയൻ ജോർജ്  ചില ശ്രദ്ധേയമായ കാര്യങ്ങൾ പറഞ്ഞു. കമ്പനി പ്രസിഡന്റ് ഷിജു വർഗീസും ഫോണിൽ അൽപനേരം തന്റെ ഭാഗം ന്യായീകരിച്ചു.

ഫോമാ മുൻ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം കമ്പനിയുടെ വൈസ് പ്രസിഡൻറ്റാണെന്നതിനാൽ ഫോമായുടെ നിലപാട് വിശദീകരിക്കുകയായിരുന്നു അനിയൻ. കമ്പനിയുമായോ  ഈ പ്രസ്ഥാനവുമായോ ഫോമായ്ക്ക്  യാതൊരു ബന്ധവുമില്ലെന്ന് അനിയൻ പറഞ്ഞു. കമ്പനിയെപ്പറ്റി മന്ത്രിമാരോ ഉദ്യോഗസ്ഥരോ വേണ്ട പോലെ അന്വേഷിച്ചില്ല. 

ഒരു സിനിമയിൽ ക്യാപ്ടൻ രാജു വന്നത്  അനിയൻ ഉപമിച്ചു . ക്യാപ്റ്റൻ രാജു പെട്ടി തുറന്ന് പലതരം ആയുധങ്ങൾ കാണിച്ചിട്ട് ഏത് ഉപയോഗിക്കണം എന്ന് ചോദിച്ച പോലെ പ്രവാസികൾ പദ്ധതിയുമായി വന്നാൽ അതിലെ യാഥാർഥ്യം പരിശോധിക്കേണ്ടതല്ലേ എന്നദ്ദേഹം ചോദിച്ചു. ഈ അവകാശവാദങ്ങളൊക്കെ ശരിയാണോ എന്ന അന്വേഷിക്കേണ്ടേ?

അതെ സമയം ഡോ. എം.വി.പിള്ളയുടെ പേര് സ്ട്രാറ്റജിക്ക് പാർട്ടണർ എന്ന് വച്ചത് അനുമതിയില്ലാതെയാണ്. എന്നാൽ ന്യു യോർക്കിൽ വച്ച ഡോ. പിള്ളയുമായി സംസാരിച്ചിരുന്നുവെന്നു ഷിജു വർഗീസ് അവകാശപ്പെട്ടു. കോൺസുലേറ്റിനു രേഖകളെല്ലാം നൽകിയതാണ്. പക്ഷെ മന്ത്രിമാരും ഉദ്യോഗസ്ഥരുമെന്ല്ലാം ഇപ്പോൾ മാറ്റി  പറയുകയാണ്.

കമ്പനിയുടെ ടാക്സ് കാര്യങ്ങളും  അനിയൻ ചോദ്യം ചെയ്തു, എന്തായാലും സംഭവം അമേരിക്കൻ മലയാളികള്ക്ക് നാണക്കേടായി.

ഇതിനിടെ ഫോമായുടെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നെല്ലാം ജോസ് എബ്രഹാമിനെ താൽക്കാലികമായി നീക്കം ചെയ്തിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക