Image

മത്സ്യബന്ധന വിവാദത്തില്‍‌ സര്‍ക്കാരിനെതിരെ കെസിബിസി

Published on 23 February, 2021
മത്സ്യബന്ധന വിവാദത്തില്‍‌ സര്‍ക്കാരിനെതിരെ കെസിബിസി
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധന വിവാദത്തില്‍‌ സര്‍ക്കാരിനെതിരെ കെസിബിസി. ധാരണാപത്രം ഒപ്പിട്ട സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നാണ് കെസിബിസിയുടെ അറിയിപ്പ്.

 പ്രതിപക്ഷ പ്രതിഷേധത്തിന് ഒടുവിലാണെങ്കിലും ധാരണാപത്രം പിൻവലിച്ചത് ആശ്വാസകരമാണ്. എന്നാൽ എല്ലാ നടപടികളും പിന്‍വലിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു. ഏത് വിധത്തിൽ പദ്ധതി നടപ്പായാലും തീരദേശവാസികള്‍ക്ക് ഭക്ഷണം ഇല്ലാതാകും. തീരദേശത്തിന്‍റെ ആവശ്യത്തോട് സൃഷ്ടിപരമായ പ്രതികരണം സര്‍ക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതായും കെസിബിസി അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക