Image

ഇന്ത്യയില്‍ അപകട സാധ്യതയുള്ള 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്

Published on 23 February, 2021
ഇന്ത്യയില്‍ അപകട സാധ്യതയുള്ള 7,000 ത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഇന്ത്യയില്‍ അപകട സാധ്യത കൂടിയ ഏഴായിരത്തില്‍ അധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. കൊറോണ വൈറസ് വകഭേദമായ N440K വൈറസുകള്‍ ഇന്ത്യയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപിക്കുന്നുണ്ടെന്നും കൗണ്‍സില്‍ ഫോര്‍ സയന്‍റിഫിക്‌ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ - സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍റ്‌ മോളിക്യുലര്‍ ബയോളജി ഡയറക്ടര്‍ രാകേഷ് മിശ്ര പറഞ്ഞു.

സി‌സി‌എം‌ബി നടത്തിയ പഠനം അനുസരിച്ച്‌ ഇന്ത്യയില്‍ അയ്യായിരത്തിലധികം കൊറോണ വൈറസ് വകഭേദങ്ങളുണ്ടെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. എന്നാല്‍ 7,000 ത്തിലധികം കൊറോണ വൈറസ് വകഭേധങ്ങളുണ്ടെന്ന്‌ തെളിയിക്കുന്നതാണ്‌ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ട്‌.

യുകെ, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച വൈറസുകള്‍ പടര്‍ന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്‌. ഇന്ത്യയിലും ഈ വൈറസുകളുടെ വ്യാപനത്തെക്കുറിച്ചുള്ള പഠനം നടത്തുന്നുണ്ട്. ഇതിനായി പത്ത്‌ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ഉള്‍പ്പെടുന്ന സാര്‍സ്‌-കൊവ്‌-2 ജെനോമിക് കണ്‍സോര്‍ഷ്യം രൂപീകരിച്ചിട്ടുണ്ട്‌. സി‌സി‌എം‌ബിയും ഈ കണ്‍സോര്‍ഷ്യത്തിന്‍റെ ഭാഗമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക