Image

കാതോലിക്കാ ബാവായ്ക്ക് കൊവിഡ്

Published on 23 February, 2021
കാതോലിക്കാ ബാവായ്ക്ക് കൊവിഡ്
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവക്ക്​ കോവിഡ്​. സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നടക്കുന്നതിനിടെ, ജലദോഷത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. പരുമല സെന്‍റ്​ ഗ്രിഗോറിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശങ്കപ്പെടേണ്ടതില്ലെന്ന്​ സഭാ നേതൃത്വം വ്യക്തമാക്കി. കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് തുടരുകയാണ്​. വെള്ളിയാഴ്​ചയാണ്​​ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നടക്കുന്ന സുന്നഹദോസി​െന്‍റ സമാപനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക