Image

ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ച്‌ സര്‍കാര്‍

Published on 23 February, 2021
ഉത്തരാഖണ്ഡ് ദുരന്തത്തില്‍ കാണാതായ 136 പേരെ മരിച്ചതായി പ്രഖ്യാപിച്ച്‌ സര്‍കാര്‍
ഡെറാഡൂണ്‍:  ഉത്തരാഖണ്ഡിലെ ചമേലി ജില്ലയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയ ദുരന്തത്തില്‍ കാണാതായ 136 പേര്‍ മരിച്ചതായി സര്‍കാര്‍ പ്രഖ്യാപിച്ചു. ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും സര്‍കാര്‍ വ്യക്തമാക്കി. ഇവരുടെ മരണ സെര്‍ടിഫികറ്റ് തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി.


ഫെബ്രുവരി ഏഴിനാണ് അളകനന്ദ നദിയിലും കൈവഴികളിലും മിന്നല്‍പ്രളയമുണ്ടായത്. നന്ദാദേവി മഞ്ഞുമലയുടെ ഒരുഭാഗം ഇടിഞ്ഞു വീണതിനെത്തുടര്‍ന്നാണ് ദുരന്തം സംഭവിച്ചത്. എന്‍ ടി പി സിയുടെ തപോവന്‍-വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുതപദ്ധതി പ്രദേശങ്ങളിലെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്.
തിരച്ചിലിനൊടുവില്‍ 60 പേരുടെ മൃതദേഹം മാത്രമാണ് കണ്ടെത്താനായത്. രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത് സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോകല്‍ പൊലീസ്, അര്‍ദ്ധസൈനികര്‍ എന്നിവരടങ്ങുന്ന സംഘമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക