Image

യതീഷ് ചന്ദ്ര ഇനി കര്‍ണ്ണാടക പൊലീസില്‍, ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍

Published on 23 February, 2021
യതീഷ് ചന്ദ്ര ഇനി കര്‍ണ്ണാടക പൊലീസില്‍, ഉത്തരവിറക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: 2011 ബാച്ച്‌ കേരള കേഡര്‍ ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര, ഇനി മുതല്‍ കര്‍ണ്ണാടക പൊലീസിന്‍്റെ ഭാഗമാകും. ഇതു സംബന്ധമായ അപേക്ഷ പരിഗണിച്ച്‌, ഡെപ്യൂട്ടേഷന്‍ ഉത്തരവ് കേന്ദ്ര സര്‍ക്കാറാണ് പുറത്തിറക്കിയിരിക്കുന്നത്. മൂന്നു വര്‍ഷമാണ് ഡെപ്യൂട്ടേഷന്‍ കാലാവധി. ആവശ്യമെങ്കില്‍, ഇത് പിന്നീട് നീട്ടി നല്‍കാനും കഴിയും.

യതീഷ് ചന്ദ്രയുടെ ഡെപ്യൂട്ടേഷന് അനുകുലമായ നിലപാടാണ് കേരള, കര്‍ണ്ണാടക സര്‍ക്കാറുകളും കൈ കൊണ്ടിരിക്കുന്നത്. കര്‍ണ്ണാടക സ്വദേശിയായ യതീഷ് ചന്ദ്ര ഐ.ടി വിദഗ്ദന്‍ കൂടിയാണ്. കേരളത്തില്‍ ഏറ്റവും അധികം ആരാധകര്‍ ഉള്ള പൊലീസ് ഓഫീസറും യതീഷാണ്. താരങ്ങള്‍ വരെ ഈ കാക്കിയുടെ കാര്‍ക്കശ്യത്തെ ആരാധിക്കുന്നവരാണ്. 

കേന്ദ്ര മന്ത്രി മുതല്‍ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ വരെ യതീഷ് ചന്ദ്രയുടെ കാര്‍ക്കശ്യം നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. ക്രിമിനലുകളെ അടിച്ചമര്‍ത്തുന്ന കാര്യത്തിലും അസാധാരണ മിടുക്കാണ് ഈ യുവ ഐ.പി.എസ് ഓഫീസര്‍ കാഴ്ചവച്ചിരിക്കുന്നത്. ജോലി ചെയ്ത സ്ഥലങ്ങളിലെല്ലാം ക്രിമിനലുകളുടെ പേടിസ്വപ്നമാണ് യതീഷ് ചന്ദ്ര.

വടകര എ.എസ്.പി, എറണാകുളം റൂറല്‍ എസ്.പി, സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍, തൃശൂര്‍ റൂറല്‍ എസ്.പി, തൃശൂര്‍ കമ്മീഷണര്‍, കണ്ണൂര്‍ എസ്.പി തുടങ്ങി ഈ ഐ.പി.എസുകാരന്‍ ഇരുന്ന പോസ്റ്റുകളിലെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചിട്ടുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക