Image

നടന്‍ സുരേഷ്‌ ഗോപിയുടെ മാതാവ്‌ നിര്യാതയായി

Published on 16 June, 2012
നടന്‍ സുരേഷ്‌ ഗോപിയുടെ മാതാവ്‌ നിര്യാതയായി
തിരുവനന്തപുരം: നടന്‍ സുരേഷ്‌ ഗോപിയുടെ അമ്മയും കൊല്ലം തെക്കേവിള ലക്ഷ്‌മിയില്‍ പരേതനായ കെ. ഗോപിനാഥന്‍ പിള്ളയുടെ ഭാര്യയുമായ വി. ജ്‌ഞാനലക്ഷ്‌മിയമ്മ (72) നിര്യാതയായി. ശാസ്‌തമംഗലത്തു സുരേഷ്‌ ഗോപിയുടെ വസതിയായ ലക്ഷ്‌മിയില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം സംസ്‌കാരം ഇന്നു 2.30നു തൈക്കാട്‌ ശാന്തികവാടത്തില്‍. മറ്റു മക്കള്‍: സുഭാഷ്‌ ഗോപി (ലക്ഷ്‌മി ടൂറിസ്‌റ്റ്‌ ഹോം കൊല്ലം), സനില്‍ ഗോപി (യുഎസ്‌എ), സുനില്‍ ഗോപി (ബിസിനസ്‌). മരുമക്കള്‍: രാധിക, റാണി, ശോഭ, രേഖ.
update:
തിരുവനന്തപുരം: നടന്‍ സുരേഷ്‌ഗോപിയുടെ അമ്മ ജ്ഞാനലക്ഷ്മിയമ്മയുടെ മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തൈയ്ക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.

ശാസ്തമംഗലത്തെ വസതിയില്‍ സമൂഹത്തിലെ നാനാതുറയിലെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തി.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, ആര്യാടന്‍ മുഹമ്മദ്, സ്​പീക്കര്‍ ജി. കാര്‍ത്തികേയന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, നടന്മാരായ മമ്മൂട്ടി, ജയറാം, ജി.കെ. പിള്ള, നിര്‍മാതാവ് കെ. സുരേഷ്‌കുമാര്‍, മേനക, നിര്‍മാതാക്കള്‍, സംവിധായകര്‍ തുടങ്ങി സിനിമാരംഗത്തെ പ്രമുഖര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മുന്‍മന്ത്രി തോമസ് ഐസക്ക് എന്നിവരും എത്തിയിരുന്നു.

സുരേഷ് ഗോപിയുടെ അമ്മയുടെ സ്‌കൂള്‍ സഹപാഠി കൂടിയായ വയലാര്‍ രവി ശാസ്തമംഗലത്തെ വീട്ടില്‍ ഏറെ സമയം ചെലവിട്ടു.
നടന്‍ സുരേഷ്‌ ഗോപിയുടെ മാതാവ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക