Image

ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നാളെ വാദം ആരംഭിച്ചേക്കും

Published on 22 February, 2021
ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ നാളെ വാദം ആരംഭിച്ചേക്കും
ന്യൂഡല്‍ഹി : നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ലാവലിന്‍ കേസ് സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. ലാവലിന്‍ കേസില്‍ നാളെ വാദം ആരംഭിക്കാന്‍ തയ്യാറെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. സിബിഐ ഉദ്യോഗസ്ഥര്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത അഭിഭാഷകരുമായി ചര്‍ച്ച നടത്തി.

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് പുറമെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജും സുപ്രീം കോടതിയില്‍ ഹാജരായേക്കും. നാളെ വാദത്തിന് തയ്യാറാണെന്ന് പ്രതികളായ കസ്തൂരിരംഗ അയ്യര്‍ അടക്കമുള്ള മറ്റ് കക്ഷികളുടെ അഭിഭാഷകരും അറിയിച്ചിട്ടുണ്ട്.

കേസില്‍ നേരത്തെ 20 തവണ വാദം മാറ്റിവച്ചിരുന്നു. സിബിഐയുടെ അസൗകര്യം പരിഗണിച്ചായിരുന്നു കേസ് മാറ്റിവെച്ചിരുന്നത്. ഇതില്‍ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ബിജെപി നേതൃത്വവുമായുള്ള രഹസ്യധാരണയെത്തുടര്‍ന്നാണ് ലാവലിന്‍ കേസില്‍ സിബിഐ മെല്ലെപ്പോക്ക് തുടരുന്നതെന്ന് യുഡിഎഫ് ആരോപിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക