Image

ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published on 21 February, 2021
 ഇന്ത്യന്‍ അംബാസഡര്‍ കുവൈറ്റ് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജ് കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അസ്സബാഹുമായി കൂടിക്കാഴ്ച നടത്തി. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കുവൈറ്റിലെ ഇന്ത്യക്കാരുടെ സുരക്ഷ, യുഎഇ ഉള്‍പ്പെടെ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത്, ആരോഗ്യ മേഖലയിലെ ഉഭയകക്ഷി സഹകരണം, കോവിഡ് പ്രതിരോധം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.

ഇന്ത്യയില്‍നിന്ന് കോവിഡ് പ്രതിരോധ വാക്‌സിന്‍ കുവൈറ്റിലെത്തിക്കുന്നതിന് മുന്‍കൈയെടുത്ത അംബാസഡറെ ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അതേസമയം കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്തു മാത്രമേ യാത്രാ നിരോധന വിഷയത്തില്‍ തീരുമാനമെടുക്കുവാന്‍ കഴിയൂവെന്ന് ആരോഗ്യ മന്ത്രി അംബാസഡരെ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക