Image

മഹാമാരി ഏപ്രിലിൽ അവസാനിക്കുമെന്ന് വിദഗ്ദ്ധൻ!!! കിടക്കയിലിരുന്ന് ജോലി ദോഷം ചെയ്യും  

മീട്ടു Published on 21 February, 2021
മഹാമാരി ഏപ്രിലിൽ അവസാനിക്കുമെന്ന് വിദഗ്ദ്ധൻ!!! കിടക്കയിലിരുന്ന് ജോലി ദോഷം ചെയ്യും  

ഏപ്രിൽ മാസത്തോടെ കൊറോണ വൈറസ് പടരുന്നത് ഇല്ലാതാകുമെന്ന് ജോൺസ് ഹോപ്കിൻസ് പ്രൊഫസർ അഭിപ്രായപ്പെട്ടു .

ജനുവരി മുതൽ പ്രതിദിന  രോഗബാധിതർ 77 ശതമാനം കുറഞ്ഞതാണ് ഇങ്ങനൊരു നിഗമനത്തിലേക്ക് എത്തിച്ചതെന്ന് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ ആന്റ് ബ്ലൂംബെർഗ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ പഠിപ്പിക്കുന്ന മാർട്ടി മക്കാരി വെള്ളിയാഴ്ച വാൾസ്ട്രീറ്റിൽ പ്രസിദ്ധീകരിച്ച ജേണലിൽ പറയുന്നു.

'കൂടുതൽ ജനങ്ങൾക്കും രോഗം ബാധിച്ചതിനാൽ ഇനി രോഗബാധിതരാകാൻ അമേരിക്കക്കാർ കുറവാണ്. അതുകൊണ്ട് ഏപ്രിൽ മാസത്തോടെ കോവിഡ് ഇല്ലാതാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അമേരിക്കക്കാർക്ക് സാധാരണ ജീവിതം പുനരാരംഭിക്കാൻ പിന്നെ തടസമുണ്ടാകില്ല .' മക്കാരി വിശദീകരിച്ചു.

 28 മില്യണിലധികം അമേരിക്കക്കാർക്ക് കോവിഡ് ബാധിക്കുകയും വാക്സിനേഷൻ വേഗത്തിൽ നടക്കുന്നതും  വസന്തകാലം തുടങ്ങുമ്പോൾ സ്വാഭാവിക പ്രതിരോധശേഷി രാജ്യത്ത് രൂപപ്പെടാൻ  കാരണമാകുമെന്നും  മക്കാരി കൂട്ടിച്ചേർത്തു.

ന്യൂയോർക്കിൽ കോവിഡ് കേസുകൾ അവധിക്കാലത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ 

ന്യൂയോർക്കിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 3.06 ശതമാനത്തിലെത്തി. താങ്ക്സ്ഗിവിംഗിന് (നവംബർ 23) ശേഷം ഇതാദ്യമാണ് ഇത്രയും താഴ്ന്ന നിലയിൽ നിരക്ക്  എത്തുന്നതെന്ന് ഗവർണർ ആൻഡ്രൂ കോമോ ശനിയാഴ്ച പറഞ്ഞു.
ഏഴ് ദിവസത്തെ ശരാശരി കണക്കാക്കുമ്പോൾ വെള്ളിയാഴ്ചത്തെ പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനവ്യാപകമായി 3.53 ശതമാനമായിരുന്നു, ന്യൂയോർക്ക് സിറ്റിയിൽ 4.4 ശതമാനവും.
ആശുപത്രിയിൽ പ്രവേശിതരായ രോഗികളുടെ എണ്ണം  5,977 ആയി കുറഞ്ഞു. ഡിസംബർ 14 ന് ശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം  6,000 ൽ താഴെ എത്തുന്നതെന്നും ഗവർണർ പറഞ്ഞു.
ന്യൂയോർക്ക് സിറ്റിയിൽ താമസിക്കുന്ന 49 പേർ ഉൾപ്പെടെ 97 ന്യൂയോർക്കുകാരാണ് കോവിഡ് മൂലം വെള്ളിയാഴ്‌ച മരണപ്പെട്ടത്.
പുതിയ  54 പേരിൽ കൂടി യു കെ  വേരിയന്റ് സ്ഥിരീകരിച്ചതോടെ, ന്യൂയോർക്കിൽ വകഭേദം ബാധിച്ചവരുടെ എണ്ണം 136 ആയി.

കിടക്കയിലിരുന്ന് ജോലി ചെയ്യുന്നതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

'വർക് ഫ്രം ഹോം' എന്നത് കോവിഡ് രൂക്ഷമായതോടെ സാർവത്രികമായി തീർന്നിരിക്കുന്ന ഒന്നാണ്. ഓഫീസ് മുറിയിൽ മേശയ്ക്കുമുന്നിൽ കസേരയിട്ടിരുന്ന് ചെയ്തിരുന്ന ജോലികൾ, കട്ടിലിൽ കിടന്ന് ലാഘവത്തോടെയാണ് ബഹുഭൂരിപക്ഷവും ഇപ്പോൾ ചെയ്തുന്നത്. എന്നാൽ, ഇത് ശാരീരികവും വൈകാരികവുമായി ഗുരുതര പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.

കിടക്ക പോലെ മൃദുവായ പ്രതലത്തിൽ ഏറെ നേരം ചാരിക്കിടക്കുന്നത് കഴുത്തിനും ഇടുപ്പെല്ലിനും ബുദ്ധിമുട്ട് സൃഷ്ടിക്കും. മാസങ്ങളോ വർഷങ്ങളോ നീളുന്ന വേദനയ്ക്ക് ഇത് കാരണമാകുമെന്നും ബിബിസി റിപ്പോർട്ടിൽ പറയുന്നു. 

 ജോലിയുടെ ഭാഗമായി കൂടുതൽ സമയം കട്ടിലിൽ ചെലവഴിക്കുന്നവർക്ക് തലവേദനയും ഉറക്കമില്ലായ്മയും വിട്ടൊഴിയില്ല. 
'ജോലിചെയ്യാൻ ഉതകുന്ന രീതിയിൽ ശരീരത്തെ പിന്തുണയ്‌ക്കാൻ കിടക്കകൊണ്ട് സാധിക്കില്ല. മേശയ്ക്ക് മുന്നിൽ കസേരയിട്ട് ചാരിയിരുന്ന് ജോലി ചെയ്യുന്നതാണ് എപ്പോഴും നല്ലത്,' യുഎസിലെ ഏറ്റവും വലിയ മെഡിക്കൽ ഗവേഷണ സ്ഥാപനങ്ങളിലൊന്നായ മയോ ക്ലിനിക്കിലെ ഹെൽത്ത് കെയർ സിസ്റ്റം എഞ്ചിനീയറിംഗ് ഡയറക്ടർ സൂസൻ ഹാൾബെക്ക്  ബിബിസിയോട് പറഞ്ഞു.
 2020 നവംബറിൽ നടത്തിയ പഠനമനുസരിച്ച്, 1000 പേരിൽ 72% അമേരിക്കക്കാരും മഹാമാരി കാരണം ഓഫീസ് ജോലികൾ വീടുകളിൽ സ്വന്തം കിടയ്‌ക്കിലിരുന്ന് ചെയ്യുന്നതായാണ് പറഞ്ഞത്. ആഴ്ചയിൽ 24 മുതൽ 40 മണിക്കൂർ വരെ കിടക്കയിൽ ചെലവഴിച്ചതായും നിരവധി ആളുകൾ വ്യക്തമാക്കി.

Join WhatsApp News
ബെയ്‌ജിങ്‌ ബോയ് 2021-02-21 17:45:57
ഇ-മലയാളി വായനക്കാരിൽ എത്ര ആളുകൾക്ക് ശരിയായ ഉത്തരം അറിയുമെന്ന് നോക്കട്ടെ. ചോദ്യം 1. റോം കത്തിയെരിയുമ്പോൾ നീറോ ചക്രവർത്തി എന്ത് ചെയ്യുകയായിരുന്നു? option a. ഗിറ്റാർ വായിക്കുകയായിരുന്നു, option b. വീണ വായിക്കുകയായിരുന്നു ചോദ്യം 2. പ്രകൃതി അതിൻറെ വിളയാട്ടം നടത്തുമ്പോൾ, ജനങ്ങൾക്കായി മുന്നിട്ടിറങ്ങേണ്ട ചൈഡൻ ബേസ്‌മെന്റിൽ എന്ത് ചെയ്യുകയായിരുന്നു? option a. മയങ്ങുകയായിരുന്നു, option b. ഉറങ്ങുകയായിരുന്നു
G. Puthenkurish 2021-02-21 22:41:38
അമേരിക്കയുടെ കാവൽക്കാരനായ ബൈഡൻ മയങ്ങുന്നുമില്ല ഉറങ്ങുന്നുമില്ല. ക്രൈസ്തവരായ എന്റെ സുഹൃത്തുക്കൾ ചിലർ അദ്ദേഹത്തെ വിക്കനായും ഉറക്കം തൂങ്ങിയായും കാണുന്നു . എന്നാൽ അവർക്ക് വിക്കനായ മോസസ്സിനെയോ , ഹാഗാറിനെ പ്രാപിച്ചു കുട്ടിയുണ്ടാക്കിയ അബ്രാഹാമിനെയോ, ഉരിയാവിന്റെ ഭാര്യയെ പ്രാപിച്ച ഡേവിഡിനെയോ , സ്റ്റീഫനെ കല്ലെറിഞ്ഞു കൊന്നപ്പോൾ വസ്ത്രം സൂഖിപ്പുകാരായിരുന്ന ശൗലിനെയോ അംഗീകരിക്കുന്നതിൽ യാതൊരു വൈക്ളബ്യവും ഇല്ല. ട്രമ്പിന്റെ വീഴച്ചകളെ കനസ്സിലാക്കി അയാൾ ജനങ്ങളെ സേവിച്ചിരുന്നെങ്കിൽ, അയാളുടെ തെറ്റുകൾ മറന്ന് ജനം തീർച്ചയായും രണ്ടാമതൊരവസരം കൊടുക്കുമായിരുന്നു. ബൈഡന്റെ ഭരണം ഈ രാജ്യത്തിനും ലോകത്തിനും ഗുണകരമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അങ്ങനെ മാത്രമേ നിങ്ങളെപ്പോലുള്ളവരുടെ മനസ്സ് മാറുകയുള്ളൂ. അദ്ദേഹം പരാജയപ്പെട്ടാൽ ജനം ട്രമ്പിനെ പറഞ്ഞയച്ചതുപോലെ പറഞ്ഞയയ്ക്കും. പക്ഷെ ഒരു കാര്യം എനിക്ക് ഉറപ്പുണ്ട്, അദ്ദേഹം പരാജയപ്പെട്ടാൽ ഒരു കാലാപം അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്റെ തിളങ്ങുന്ന പട്ടണമായ (ഷൈനിങ് സിറ്റി ) ക്യാപ്പിറ്റോൾ ഹില്ലില്ലേക്ക് തിരിച്ചു വിടില്ല. കാരണം വിജയവും പരാജയവും ജീവിത പ്രയാണത്തിന്റെ ഭാഗമാണെന്ന് അനുഭവങ്ങളിലൂടെ തിരിച്ചറിഞ്ഞവനാണ് ബൈഡൻ എന്ന് ഞാൻ വിശ്വസിക്കുന്നു . അമേരിക്കയിലെ സ്വേച്ഛാധിപതികളെ നിലക്ക് നിറുത്താൻ പല സംവിധാനങ്ങളും അമേരിക്കൻ ഭരണഘടനയിലുണ്ട് . അതിൽ ഏറ്റവും ഉദാത്തമായ ഒന്നാണ് തിരഞ്ഞെടുപ്പ് . അങ്ങയുള്ള ഒരു തിരഞ്ഞെടുപ്പിലൂടെയാണ് ബൈഡൻ പ്രസിഡണ്ടായത്. 81 മില്ലിയൻ ജനങ്ങൾ അത് വിശ്വസിക്കുന്നു. അങ്ങനെ അവരെ വിശ്വസിപ്പിക്കാൻ ബൈഡനും അദ്ദേഹത്തിൻറെ സഹപ്രവർത്തകരും പച്ചക്കള്ളങ്ങൾ പറയുകയോ കോടതി കയറുകയോ ചെയ്തിട്ടില്ല . അമേരിക്കൻ സമ്മതിദായകരുടെ കയ്യിലാണ് പവർ . ഇരുന്നൂറ്റി നാൽപ്പത് വർഷമായി ഇതിന് മാറ്റമില്ല . ജോർജ്ജ് വാലസും, ജോസഫ് മക്കാർത്തിയും ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി തുടരുന്നു . ട്രമ്പ് നൂറും ഇരുനൂറും വർഷങ്ങൾ കഴിഞ്ഞാലും അമേരിക്കയുടെ ചരിത്രത്തിൽ ഒരു ഡമോക്രാടിക്ക് സിസ്റ്റത്തെ കലാപത്തിലൂടെ അട്ടിമറിക്കാൻ ശ്രമിച്ച പ്രസിഡണ്ട് എന്ന പേരിൽ അറിയപ്പെടും . ട്രമ്പിനെ പിന്താങ്ങുന്നവരുടെ പേരുകൾ ആരും ഓർമ്മിക്കില്ല . പക്ഷെ ട്രമ്പിന്റെ പേര് കുപ്രസിദ്ധരുടെ പട്ടികയിൽ കാണും . .
ഛോട്ടാ നേതാവ് 2021-02-22 03:02:58
പറയുമ്പോൾ തോന്നും പാറേകാണെന്നു..... സത്യം പറയാതിരിക്കാൻ വയ്യല്ലോ, പഴയ കുരിശേ, സോറി, പുത്തൻ..... അങ്ങനെ അറം പറ്റുന്ന വാക്കുകൾ ബൈഡൻ ചേട്ടനു ചെക്ക് അയക്കാൻ ഒക്കുന്നില്ലല്ലോ, സഖാവെ പണിയെടുക്കുന്നവന് ഒന്നും കിട്ടാത്തതില്ലെന്ന അറിയുന്നത്. പണി ചെയ്യാൻ നമ്മളും, ഫ്രീ മണി വാങ്ങാൻ മടിയന്മാരും (ചിലരൊക്കെ അർഹരാണെന്നു മനസ്സിലാക്കുന്നു). മതില് ചാടി വരുന്നുണ്ട് . അവർക്കു പൈസയുമായി കുറെ ബി എൽ എം കാരും പോയിട്ടുണ്ട്. ഫ്രീ മണി കൊടുത്തു കൊടുത്തു പണപ്പെരുപ്പവും വിലക്കൂടുതലും പെരുത്ത്. ഉപ്പു മുതൽ കർപ്പൂരം വരെയുള്ള സാധനങ്ങൾക്കെല്ലാം വില കുത്തനെ കൂടി. അല്ലാ കുരിശു സഖാവേ , നമ്മൾ എപ്പോ എന്താ ചെയ്യേണ്ടിയത്. ഉപദേശത്തിന് ചെലവില്ലാല്ലോ, കുറച്ചു ഫ്രീ ആയിട്ട് തരുവോ?
ഭീരുക്കളുടെ പ്രതികരണം 2021-02-22 10:40:17
വിളിച്ചാൽ കേൾക്കാത്ത വിദൂരതയിൽ ആണ് ചിലരുടെ വിവരം. പേരുപോലും എഴുതുവാൻ അറിവില്ലാത്ത ഇത്തരം ഭീരുക്കളെ അവയുടെ വഴിയേ വിടുക. -andrew1954@gmail.com
സാധാരണക്കാരൻ 2021-02-22 14:24:43
ഇംഗ്ലീഷ് പ്രതികരണങ്ങൾ എവിടെനിന്നോ വെട്ടി, ഇ-മലയാളിയിൽ ഒട്ടിക്കുന്ന ആളല്ല, അതിനും പുറമെ സ്വന്തം പേരിൽ തന്നെ പ്രതികരിച്ചിരിക്കുന്നു, അതുകൊണ്ടു തന്നെ ശ്രീ പുത്തൻകുരിശിന്റെ വാക്കുകളെ മാനിക്കുന്നു, പറഞ്ഞതിൽ കുറെയൊക്കെ സത്യം ഉണ്ട് താനും. ബൈഡൻ അമേരിക്കക്ക് നല്ലത് ചെയ്യും എന്ന് തന്നെയാണ് എന്റെയും പ്രതീക്ഷ. ഇപ്പോൾ സമാധാനത്തിൻറെ പാത കാംക്ഷിക്കുന്ന പലരും ട്രംപ് ഭരണത്തിൽ കേറിയ അന്നുമുതൽ കൊടുംകാറ്റ് ഡാനിയേൽ, റഷ്യക്കാരുടെ മുങ്ങികപ്പലിലെ കള്ളവോട്ട് എന്നൊക്കെ പറഞ്ഞു ആ മനുഷ്യനെ സ്വസ്ഥമായി ഭരിക്കാൻ സമ്മതിച്ചിട്ടില്ല എന്നതും ഇവിടെ ഓർക്കുന്നു. കിട്ടിയത് അതേ നാണയത്തിൽ തിരിച്ച് കൊടുക്കുന്നു എന്ന രീതിയിൽ എടുത്താൽ മതി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക