Image

ദൃശ്യം 2-വിന്റെ വിജയം; ആരാധകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ മോഹന്‍ലാല്‍

Published on 21 February, 2021
ദൃശ്യം 2-വിന്റെ വിജയം; ആരാധകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ മോഹന്‍ലാല്‍
ഒ.ടി.ടിപ്‌ളാറ്റ്‌ഫോമില്‍ വിജയകരമായി മുന്നേറുന്ന ദൃശ്യം2വിന്റെ വിജയത്തില്‍ തന്റെ ആരാധകര്‍ക്ക്‌ നന്ദി പറഞ്ഞ്‌ മോഹന്‍ലാല്‍. ആരാധകരുടെ അകമഴിഞ്ഞ സ്‌നേഹത്തിനു നന്ദി പറഞ്ഞമോഹന്‍ലാല്‍ നിങ്ങള്‍ നല്‍കുന്ന സ്‌നേഹവും പ്രോത്സാഹനവുമാണ്‌ ഓരോ ചിത്രവും കൂടുതല്‍ മികച്ചതാക്കാന്‍ പ്രചോദനം നല്‍കുന്നതെന്നും കുറിച്ചു.

മോഹന്‍ലാലിന്റെ വാക്കുകള്‍. ദൃശ്യം 2വിന്‌ ലഭിക്കുന്ന അതിശയകരമായ പ്രതികരണത്തില്‍ അതിയായ സന്തോഷം. നിങ്ങളില്‍ പലരും ഇതിനകം തന്നെ സിനിമ കണ്ട ശേഷം എന്നെ വിളിക്കുകയുംഅഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്യുന്നതില്‍ അതിലേറെ സന്തോഷം. നല്ല സിനിമകളെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികള്‍ എല്ലായ്‌പ്പോഴും അഗീകരിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്യുന്നു എന്നതിന്റെ തെളിവാണ്‌ ദൃശ്യം 2വിന്റെ വിജയം.

 സിനിമയെ സ്‌നേഹിക്കുന്ന പൊതുജനങ്ങളുടെ സ്‌നേഹവും പിന്തുണയുമാണ്‌ നമ്മെ നിരന്തരം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതും അതിനു പ്രചോദനം നല്‍കുന്നതും. അകമഴിഞ്ഞ ഈ സ്‌നേഹത്തിന്‌ നിങ്ങള്‍ എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ സ്‌നേഹത്തിനു നന്ദി. എനിക്കും ദൃശ്യം ടീമിലെ എല്ലാവര്‍ക്കും ഇതൊരു വലിയ കാര്യം തന്നെയാണ്‌.

ജീത്തുജോസഫ്‌ സംവിദാനം ചെയ്‌ത ദൃശ്യം2 ഫെബ്രുവരി 19നാണ്‌ ആമസോണ്‍ പ്രൈമിലൂടെ പ്രദര്‍ശനത്തിനെത്തിയത്‌. ആദ്യഭാഗം പോലെ തന്നെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക