Image

റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം സാനിയ ഇയ്യപ്പന്‍

Published on 21 February, 2021
റോഷന്‍ ആന്‍ഡ്രൂസിന്റെ പുതിയ ചിത്രത്തില്‍  ദുല്‍ഖറിനൊപ്പം സാനിയ ഇയ്യപ്പന്‍


ദുല്‍ഖര്‍ സല്‍മാനെ നായകനായക്കി റോഷന്‍ആന്‍ഡ്രൂസ്‌ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തില്‍ സാനിയ ഇയ്യപ്പന്‍ ഒരു പ്രദാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദുല്‍ഖറും റോഷന്‍ ആന്‍ഡ്രൂസും ഒരുമിക്കുന്ന ആദ്യ ചിത്രത്തില്‍ സാനിയ വളരെപ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ്‌ എത്തുന്നത്‌. 

വേഫെറര്‍ഫിലിംസിന്റെബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്‌ സഞ്‌ജയ്‌ ബോബിയാണ്‌. വേഫെറര്‍ ഫിലിംസിന്റെബാനറില്‍ നിര്‍മ്മിക്കുന്ന അഞ്ചാമത്തെചിത്രം കൂടിയാണിത്‌. ബോളിവുഡ്‌ താരവും മോഡലുമായഡയാന പെന്റിയാണ്‌ ചിത്രത്തിലെ നായിക. മനോജ്‌.കെ.ജയന്‍,അലന്‍സിയര്‍, ബിനു പപ്പു, ലക്ഷ്‌മിഗോപാല സ്വാമി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

തെന്നിന്ത്യയിലെ പ്രശസ്‌ത സംഗീതജ്ഞന്‍ സന്തോഷ്‌ നാരായണന്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു. ഛായാഗ്രഹണംഅസ്ലം പുരയില്‍.മേക്കപ്പ്‌ സജി കൊരട്ടി, വസ്‌ത്രാലങ്കാരം സുജിത്‌ സുധാകരന്‍, സ്റ്റില്‍സ്‌ രോഹിത്‌, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്‌ക്കല്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക