Image

ചതുര്‍മുഖത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മഞ്ജു വാര്യറും സണ്ണി വെയ്‌നും

Published on 21 February, 2021
ചതുര്‍മുഖത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്ത് മഞ്ജു വാര്യറും സണ്ണി വെയ്‌നും
കൊച്ചി:  സണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങള്‍ അവതരിപിപ്പിക്കുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിന്‍്റെ ഫസ്റ്റ് ലുക് മോഷന്‍ പോസ്റ്റര്‍ സണ്ണി വെയ്നും മഞ്ജു വാര്യരും ചേര്‍ന്ന് റിലീസ് ചെയ്തു. ദുരുഹമായ പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. സണ്ണി വെയ്നും മഞ്ജു വാര്യരുമാണ് പോസ്റ്ററിലുള്ളത്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖം സംവിധാനം ചെയ്യുന്നത്.

കഥയിലും അവതരണ മികവിലും വളരെ കൗതുകം നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുര്‍ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമയാണ്. പുറത്തിറങ്ങി ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഫസ്റ്റ് ലുക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവന്‍ പ്രജോദ് എന്നിവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിര്‍വഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്.

വസ്ത്രാലങ്കാരം സമീറ സനീഷ്. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖത്തിന്റെ കോ പ്രൊഡ്യൂസര്‍മാര്‍. ജിത്തു അശ്‌റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി നായരും ടോം വര്‍ഗീസുമാണ് ലയിന്‍ പ്രൊഡ്യൂസഴ്സ്. ചിത്രത്തിന്റെ എക്സിക്യൂടിവ് പ്രൊഡ്യൂസര്‍ ബിനീഷ് ചന്ദ്രനും കോ-പ്രൊഡ്യൂസര്‍ ബിജു ജോര്‍ജ്

രാജേഷ് നെന്മാറ മേകപും നിമേഷ് എം താനൂര്‍ കലയും കൈകാര്യം ചെയ്തിരിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക